Purgatory to Heaven. - March 2024

ആത്മാക്കളുടെ മോചനത്തിനായി ആഗ്രഹിക്കുന്ന ദൈവം

സ്വന്തം ലേഖകന്‍ 23-03-2024 - Saturday

“അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്” (മര്‍ക്കോസ് 14:24).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-23

വിശുദ്ധ ഫൗസ്റ്റീനയോട് ഈശോ ഇപ്രകാരം പറഞ്ഞു “ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ കഴിയുന്ന ആത്മാക്കളെ എന്റെ പക്കല്‍ കൊണ്ടുവരിക, എന്റെ കാരുണ്യമാകുന്ന ഗര്‍ത്തത്തില്‍ അവരെ നിമഞ്ജനം ചെയ്യുക. എന്റെ രക്തത്തിന്റെ പ്രവാഹം അവരെ ചുട്ടുപൊള്ളിക്കുന്ന തീജ്വാലകളെ തണുപ്പിക്കട്ടെ. ഈ എല്ലാ ആത്മാക്കളേയും ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. എന്റെ സഭയുടെ ശേഖരത്തിലുള്ള സകല പരിഹാര ശുശ്രൂഷകളും അവര്‍ക്കായി നല്‍കുക. അവരുടെ സഹനങ്ങളെക്കുറിച്ച് നീ അറിയുകയാണെങ്കില്‍, നിരന്തരം അവര്‍ക്കായി പ്രാര്‍ത്ഥനകളും പരിഹാരവും അര്‍പ്പിക്കുമായിരുന്നു. ഈ ആത്മാക്കളുടെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങൾക്ക് അവര്‍ പ്രത്യുപകാരം ചെയ്യും." (ഡയറി 1226).

വിചിന്തനം:

നിന്നില്‍ നിന്നും വേര്‍പ്പെട്ട കുടുംബക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കുമായി പരിഹാരം ചെയ്യുമെന്ന് പ്രതിഞ്ജയെടുക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »