Arts - 2024

വിശുദ്ധ ചാവറയച്ചന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

സ്വന്തം ലേഖകന്‍ 08-06-2019 - Saturday

കുമരകം: വിശുദ്ധ ചാവറയച്ചന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കുമരകം ചീപ്പുങ്കല്‍ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. അജി കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ അവസാനം തീയേറ്ററുകളിലെത്തും. കേരളത്തിന്റെ നവോത്ഥാന നായകനായാണു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

അനില്‍ ചേര്‍ത്തലയുടെതാണു കഥയും തിരക്കഥയും സംഭാഷണവും. സംഗീതം ഗിരീഷ് നാരായണന്‍. ചിറ്റു ഏബ്രഹാം, ജോസഫ് തൃശൂര്‍, രമേശ് കോട്ടയം, ഫാ. സിബിച്ചന്‍ കളരിക്കലും ചാവറയച്ചന്റെ വിവിധ പ്രായങ്ങളില്‍ വേഷമിടുന്നു. ചാവറയച്ചന്റെ അമ്മാവനായി ബേബിച്ചന്‍ ഏര്‍ത്തയിലും പേരൂര്‍ക്കരയച്ചനായി അജിഷ് കൊട്ടാരക്കരയും അഭിനയിക്കുന്നു. തിങ്കളാഴ്ച മാന്നാനത്ത് ചിത്രീകരണം തുടങ്ങിയ സിനിമബാല്യകാലമാണ് ഇപ്പോള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്.


Related Articles »