News - 2024

നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ലൂസിയാന ഒരുങ്ങി

സ്വന്തം ലേഖകന്‍ 05-08-2019 - Monday

ലൂസിയാന: നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ഒരുങ്ങി അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തുള്ള ലഭയറ്റേ രൂപതയിലെ വിശ്വാസികൾ. ആഗസ്റ്റ് 15നു മറിയത്തിന്റെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ബായു ടെച്ചേ എന്ന ലൂസിയാനയിലെ നദിയിലൂടെ 38 മൈലുകൾ ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കും. 254 വർഷങ്ങൾക്കു മുന്‍പ് ആഗസ്റ്റ് 15നാണ് അക്കാഡിയാന എന്നറിയപ്പെടുന്ന ലൂസിയാന സംസ്ഥാനത്തെ പ്രദേശത്ത് ഫ്രഞ്ച് - കനേഡിയൻ കുടിയേറ്റക്കാര്‍ കത്തോലിക്ക വിശ്വാസം കൊണ്ടുവന്നത്. ഇതിന്റെ സ്മരണയെന്നോണമാണ് ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കുക.

ഇത് മാതാവിന്റെ സ്വർഗ്ഗാരോപണ ദിവസം ആചരിക്കുന്നത് തങ്ങളുടെ അക്കാഡിയൻ ചരിത്രം ഓർമ്മിപ്പിക്കുമെന്നും, അക്കാഡിയക്കാർ 250 വർഷം മുമ്പ് നടത്തിയ യാത്രയെ പുനഃസൃഷ്ടിക്കുമെന്നും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്ന, പ്രീസ്റ്റ് ഓഫ് ദി കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ് വൈദിക സഭയിലെ അംഗമായ ഫാ. മൈക്കിൾ ചമ്പേയ്നി പറഞ്ഞു. തങ്ങളുടെ വിശ്വാസത്തെ പ്രതി പൂർവ്വ പിതാക്കന്മാർ കാനഡയിലെ നോവാ സ്കോഷിയയിൽ നിന്നും ലൂസിയാനയിലേക്ക് തുരത്തപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഘോഷം ഫെറ്റേ-ഡിയു ഡു ടെച്ചേ എന്ന പേരിലാണ് അറിയപ്പെടുന്നത്. വെർമിലിയോൺ എന്ന നദിയിലാണ് കഴിഞ്ഞവർഷത്തെ പ്രദക്ഷിണം നടന്നത്. ലിയോൺവില്ലയിലെ സെന്റ് ലിയോ ദ ഗ്രേറ്റ് ദേവാലയത്തിൽ ഫ്രഞ്ച് ഭാഷയിലുള്ള കുർബാനയോടുകൂടിയായിരിക്കും ആഘോഷങ്ങൾക്ക് തുടക്കമാകുക. ലഭയറ്റേ രൂപത ബിഷപ്പ് ജെ. ഡഗ്ലസ് ഡെസ്ഹോട്ടൽ മുഖ്യകാർമികത്വം വഹിക്കും. നൂറുകണക്കിന് ആളുകൾ ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുക്കാനെത്തുമെന്ന് കരുതപ്പെടുന്നു.


Related Articles »