News - 2024

കേരളത്തില്‍ സാത്താന്‍ സേവ സംഘങ്ങള്‍ പിടിമുറുക്കുന്നു

സ്വന്തം ലേഖകന്‍ 16-10-2019 - Wednesday

കോഴിക്കോട്: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന നടത്തുന്ന സാത്താന്‍ സേവ ഗ്രൂപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് സൂചന. അടുത്തിടെ കോഴിക്കോട് നടന്ന കൂട്ടക്കൊല കേസിലെ മുഖ്യപ്രതിക്ക് സാത്താന്‍ സേവയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. എന്‍ഐടി പ്രഫസറെന്ന വ്യാജേന പ്രതി എല്ലാ ദിവസവും വീട്ടില്‍നിന്ന് പുറത്തുപോയിരുന്നത് സാത്താന്‍പൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പോലീസിന്റെ നിഗമനം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ പ്രധാന നഗരങ്ങളില്‍ രഹസ്യമായി വലിയ രീതിയില്‍ സാത്താന്‍ സേവ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകര്‍മങ്ങള്‍ നടത്തിയാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും അഭിവൃദ്ധി ഉണ്ടാകുമെന്നാണ് ഇവര്‍ അന്ധമായി വിശ്വസിക്കുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തില്‍ അവഹേളിക്കുന്നതും വിശുദ്ധ ബൈബിള്‍ നിന്ദിക്കുന്നതും കുരുതി അഥവാ അരുംകൊല നടത്തുന്നതും അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്.

കൂട്ടക്കൊല കേസിലെ പ്രതി കഴിഞ്ഞ രണ്ടര വര്‍ഷമായി അംഗമായ കോടഞ്ചേരി ഇടവകയില്‍ നിന്നു അഞ്ചര കിലോമീറ്റര്‍ മാറിയുള്ള ചെമ്പുകടവ് എന്ന സ്ഥലത്തെ ദേവാലയത്തില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് തിരുവോസ്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരിന്നു. വിശ്വാസികളുടെ സമയോജിത ഇടപെടല്‍ മൂലം പ്രതികളെ തടയുകയും പോലീസിന് കൈമാറുകയുമായിരിന്നു. ഇപ്പോള്‍ വന്ന വാര്‍ത്തയും ചെമ്പുകടവിലെ സംഭവവും ചേര്‍ത്തു വായിക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ സാത്താന്‍ സേവ പ്രവര്‍ത്തകര്‍ പിടിമുറുക്കുന്നുണ്ടെന്ന വസ്തുത വീണ്ടും ശരിവെക്കുകയാണ്. മിക്ക ജില്ലകളിലും സാത്താന്‍ സേവ സംഘങ്ങള്‍ രഹസ്യമായി പൈശാചിക ആരാധന നടത്താറുണ്ട്.

ചെമ്പുകടവ് സംഭവത്തിന്റെ വാര്‍ത്ത താഴെ ‍

കോഴിക്കോട് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം

ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി. പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്.






Related Articles »