India - 2024

'മാനന്തവാടി രൂപതയ്‌ക്കെതിരെ വരുന്ന അനാവശ്യ ആരോപണങ്ങള്‍ ശക്തമായി നേരിടും'

സ്വന്തം ലേഖകന്‍ 08-12-2019 - Sunday

കല്‍പ്പറ്റ: മാനന്തവാടി രൂപതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സന്യാസിനി സമൂഹത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി ബിഷ്പ്പ് ഹൗസിന് മുമ്പില്‍ സത്യഗ്രഹം നടത്തുമെന്ന് പറയുന്നവര്‍ മറ്റ് ആരുടേയോ ഗൂഢാലോചനയുടെ ചാപ്പിള്ളയാണെന്ന് വിശ്വാസസംരക്ഷണ വേദി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. വഴിയെ പോകുന്നവര്‍ക്ക് കേറി നിരങ്ങാനുള്ള സത്രമല്ല ബിഷപ്പ് ഹൗസെന്നും ഇതിന് ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുന്നമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ പൗരത്വമുള്ള ഒരു മുന്‍ സന്യാസിനിയുടെ ഇപ്പോഴത്തെ അവസ്ഥ ബന്ധപ്പെട്ടവര്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. അവരുമായി ബന്ധപ്പെടുന്നതിന് പകരം ബിഷപ്പ് ഹൗസിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയാണ്.

ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ സത്യഗ്രഹത്തില്‍ നിന്ന് പിന്‍മാറണം. ഇല്ലെങ്കില്‍ സത്യാവസ്ഥ ജനങ്ങോള് തുറന്ന് പറഞ്ഞ് ശക്തമായി പ്രതിരോധിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ചെയര്‍മാന്‍ എം.സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സാലു എബ്രഹാം, ജോസ് പുന്നക്കുഴി, കെ.കെ ജേക്കബ്, ലോറന്‍സ് കല്ലോടി, ഷാജന്‍ മണിമല, ഗ്രേസ്സി ചിറ്റിലപ്പള്ളി, കെ.പി. ജോയി, എബിന്‍ മുട്ടപ്പള്ളി, വിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »