News - 2024

സഭാത്മക ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 17-12-2019 - Tuesday

വത്തിക്കാന്‍ സിറ്റി: സഭാത്മക ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. അടുത്ത വര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആശംസ നല്‍കികൊണ്ട് ഞായറാഴ്ച ത്രികാലാ പ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാനന്തരം സംസാരിക്കുകയായിരിന്നു പാപ്പ. ദിവ്യകാരുണ്യ കോണ്‍ഗ്രസ് ക്രീസ്തീയ സമൂഹങ്ങളുടെ നവികരണ പ്രക്രിയയ്ക്ക് പ്രചോദനമേകട്ടെയെന്നും പാപ്പ ആശംസിച്ചു. 2020 സെപ്റ്റംബര്‍ 13-20 വരെ നടക്കുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം “എന്‍റെ എല്ലാ ഉറവകളും നിന്നിലാണ്”എന്ന എണ്‍പത്തിയേഴാം സങ്കീര്‍ത്തനത്തിലെ ഏഴാമത്തെ വാക്യമാണ്. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിന്നു.


Related Articles »