India - 2024

24 ന്യൂസ് ചാനലിന്റെ പ്രചരണം വ്യാജമെന്ന് സീറോ മലബാർ മീഡിയ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 14-01-2020 - Tuesday

കൊച്ചി: സീറോ മലബാർ സിനഡിനെ കുറിച്ചു 24 ന്യൂസ് ചാനല്‍ നടത്തുന്ന പ്രചരണം വ്യാജമെന്ന് സീറോ മലബാർ മീഡിയ കമ്മീഷന്‍. സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനങ്ങൾ എന്ന തരത്തിൽ ന്യൂസ് 24 ൽ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത് വ്യാജ വാർത്തകളാണെന്നും വിശ്വാസികളും പൊതു സമൂഹവും ഇത്തരം വ്യാജ വാർത്തകളെ അവഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മീഡിയ കമ്മീഷൻ അറിയിച്ചു. പ്രാർത്ഥനയിലും കൂട്ടായ്മയിലും പുരോഗമിക്കുന്ന സിനഡിന്റെ തീരുമാനങ്ങൾ സിനഡ് അവസാനിക്കുമ്പോൾ വിശ്വാസികളെ അറിയിക്കുന്നതായിരിക്കുമെന്നും മീഡിയ കമ്മീഷൻ വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ സീറോ മലബാര്‍ സഭയിലെ 57 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് നാളെ സമാപിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »