Faith And Reason - 2024

ആത്മാര്‍ത്ഥമായ കുമ്പസാരവും ദിവ്യകാരുണ്യ ഭക്തിയും പൈശാചിക ശക്തിയെ നീര്‍വീര്യമാക്കും: ഭൂതോച്ചാടകന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 29-01-2020 - Wednesday

ഇന്ത്യാനപോളിസ്: ആത്മാര്‍ത്ഥമായ കുമ്പസാരവും, വിശുദ്ധ കുര്‍ബാനയിലെയും ദിവ്യകാരുണ്യ ആരാധനയിലെയും സജീവമായ പങ്കാളിത്തവും, വിശുദ്ധ കുര്‍ബാന സ്വീകരണവും സാത്താന്റെ ശക്തിയെ നിര്‍വ്വീര്യമാക്കുമെന്ന് സുപ്രസിദ്ധ അമേരിക്കന്‍ ഭൂതോച്ചാടകനായ ഫാ. വിന്‍സെന്റ് ലാംപെര്‍ട്ട്. ജനുവരി 17 മുതല്‍ 19 വരെ വാഷിംഗ്‌ടണിലെ ഇന്ത്യാനയിലെ ‘മദര്‍ ഓഫ് ദി റെഡീമര്‍ റിട്രീറ്റ് സെന്ററി’ല്‍ ‘ആധുനിക കാലഘട്ടത്തില്‍ ഭൂതോച്ചാടനത്തിന്റെ ആവശ്യകതയെക്കുറിച്ചും, ആധുനിക സഭയില്‍ ഭൂതോച്ചാടകനുള്ള പ്രസക്തിയെക്കുറിച്ചും’ നടത്തിയ പ്രഭാഷണ പരമ്പരയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘മാനവ സംസ്കൃതിയെ ആക്രമിച്ച് കീഴടക്കുക’ എന്നതാണ് സാത്താന്റെ മുഖ്യ ലക്ഷ്യമെന്നും ‘തിന്മയോടുള്ള ആകര്‍ഷണത്തെ ദൈവത്തോടുള്ള ആകര്‍ഷണമാക്കി മാറ്റുവാന്‍’ ശ്രമിക്കണമെന്നും ഇന്ത്യാനപോളിസ് അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകന്‍ കൂടിയായ ഫാ. വിന്‍സെന്റ് പറയുന്നു.

ഭൂതോച്ചാടനം ഒരു പ്രഥമ ചികിത്സ പോലെയാണ്. അടിയന്തിര ശുശ്രൂഷകരായ ഭൂതോച്ചാടകര്‍ ആവശ്യത്തിനില്ല. നിത്യജീവിതത്തില്‍ സാധാരണയായി നാം നേരിടുന്ന സാത്താന്റെ 4 'ഡി' കളെക്കുറിച്ച് ഫാ. ലൂയിസ് ജോണ്‍ കമേലിയുടെ “ദി ഡെവിള്‍ യു ഡോണ്ട് നോ, റെക്കഗ്നൈസിംഗ് ആന്‍ഡ്‌ റെസിസ്റ്റിംഗ് ഇവിള്‍ ഇന്‍ എവരി ഡേ ലൈഫ്” എന്ന പുസ്തകത്തെ ആസ്പദമാക്കിയും ലാംപെര്‍ട്ട് വിവരണം നല്‍കി. ‘ഡിസെപ്ഷന്‍’ (ചതി), ‘ഡിവിഷന്‍’ (വിഭാഗീയത), ‘ഡൈവേര്‍ഷന്‍’ (വ്യതിചലിപ്പിക്കല്‍), ‘ഡിസ്കറേജ്മെന്റ്’ (നിരുത്സാഹപ്പെടുത്തല്‍) എന്നിവയാണവ.

പിശാച് നുണയും, വഞ്ചനയും കൊണ്ട് നമ്മേ ശരിയായ പാതയില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. നിങ്ങള്‍ മരിക്കുകയില്ലെന്നും ദൈവത്തേപ്പോലെയാകുമെന്നുമുള്ള കുടില വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഭയം ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഭയത്തെ അകറ്റിനിര്‍ത്തുവാന്‍ ബൈബിളില്‍ മുന്നൂറു പ്രാവശ്യത്തോളം പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിശാചിന്റെ വിഭജനം, ദൈവം നല്‍കുന്ന സൗഖ്യത്തിനും അനുരഞ്ജനത്തിനും, ഏകീകരണത്തിനും എതിരാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പിശാചിന്റെ വിഭജനം നമ്മെ മയക്കുമരുന്ന്, അശ്ലീലം തുടങ്ങിയവയുടെ അടിമത്വത്തിലേക്ക് നയിക്കുന്നു. അനുഗ്രഹീതയായതിനാല്‍ പരിശുദ്ധ കന്യകാമറിയത്തെ തൊടുവാന്‍ സാത്താന് കഴിയുകയില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »