News - 2024

സഭാഭരണ കാര്യങ്ങളുടെ നവീകരണം: കര്‍ദ്ദിനാളന്മാരുടെ ഉപദേശക സമിതി യോഗം ചേര്‍ന്നു

സ്വന്തം ലേഖകന്‍ 24-02-2020 - Monday

റോം: റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സഹായിക്കുന്നതിന് രൂപീകൃതമായ ഒന്‍പതംഗ കര്‍ദ്ദിനാളുമാര്‍ പാപ്പയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സാന്താ മാര്‍ത്തയില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ തിയതികളില്‍ നടന്ന യോഗത്തെ സംബന്ധിച്ചുള്ള വിവരം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. റോമന്‍ കൂരിയയുടെ വിവിധ വകുപ്പുകള്‍ സൂക്ഷ്മമായി പഠിച്ച ശേഷമുള്ള അപ്പസ്തോലിക പ്രബോധനത്തിന്‍റെ നവീകരണം സംബന്ധിച്ചുള്ള കരടുരൂപമാണ് ഇപ്പോള്‍ കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ പാപ്പയ്ക്കൊപ്പം പരിശോധിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.

സഭയുടെ ഭരണകാര്യങ്ങളെ സംബന്ധിച്ച നവീകരണം ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുടെ പഠനം കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ ഏപ്രില്‍ മാസത്തില്‍ തുടരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. സഭാ നവീകരണപദ്ധതിയില്‍ പാപ്പയുടെ ഉപദേശകരായ 9 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തിന്‍റെ 33-മത് യോഗമായിരിന്നു ഇത്. ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തില്‍ മുംബൈ ആര്‍ച്ച് ബിഷപ്പും സി‌ബി‌സി‌ഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും അംഗമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »