News - 2024

പാക്കിസ്ഥാനില്‍ കിണറിലെ വെള്ളം ഉപയോഗിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 03-03-2020 - Tuesday

ലാഹോര്‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന കടുത്ത വിവേചനം വീണ്ടും വ്യക്തമാക്കി കൊണ്ട് ക്രൈസ്തവ യുവാവിന്റെ ദാരുണ മരണം. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ ബാഗുയാന ഗ്രാമത്തില്‍ കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചതിന് സലിം മസിഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് ദാരുണ്യമായി കൊല്ലപ്പെട്ടത്. ഫെബ്രുവരി 28നു ജോലി കഴിഞ്ഞ് കിണറ്റിലെ വെള്ളം ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ മസിഹിനെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിക്കുകയായിരിന്നു. കിണറ്റിലെ വെള്ളം മലിനമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ മസിഹിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരിന്നു.

യുവാവിന്‍റെ ക്രൂരമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി പാക്കിസ്ഥാനിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ബിഷപ്പുമാരുടെ കമ്മീഷന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറി ഫാ. ഖൈസര്‍ ഫിറോസ് ഒഎഫ്എം പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനവും ആളുകളുടെ അസഹിഷ്ണുതയും ഈ കൊലപാതകത്തിലൂടെ വീണ്ടും വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഇജാസ് അലം അഗസ്റ്റിന്‍ പ്രതികരിച്ചു. രാജ്യത്തെ രണ്ടാം തരം പൗരന്മാരായി ക്രൈസ്തവർ വ്യാഖ്യാനിക്കപ്പെടുകയും അവർക്ക് നേരെ സംഘടിത തീവ്രവാദ ആക്രമണം നടക്കുന്നതും പാക്കിസ്ഥാനിൽ പതിവു സംഭവമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »