News

പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം ചൈനയിലെ വിശ്വാസി സമൂഹത്തിന് വേണ്ടി

സ്വന്തം ലേഖകന്‍ 06-03-2020 - Friday

വത്തിക്കാന്‍ സിറ്റി: ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥന നിയോഗം 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വീഡിയോ സന്ദേശത്തില്‍ പുറത്തിറക്കി. ഇന്ന് ചൈനയിലെ സഭ ഭാവിയിലേയ്ക്ക് പ്രത്യാശയോടെയാണ് ഉറ്റുനോക്കുന്നതെന്നും സുവിശേഷം പ്രഘോഷിക്കപ്പെടുവാനും പിളര്‍ന്നുപോയ കത്തോലിക്ക സമൂഹങ്ങളെ കൂട്ടിയിണക്കാനും പരിശ്രമിക്കണമെന്നും ഓര്‍മ്മപ്പെടുത്തലുമായാണ് പാപ്പയുടെ നിയോഗ അഭ്യര്‍ത്ഥന.

സുവിശേഷചൈതന്യത്തില്‍ ഉറച്ചു നില്‍ക്കുവാനും ഐക്യത്തില്‍ വളരുവാനും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം സന്ദേശം ഉപസംഹരിക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »