News - 2024

ഭാരതത്തിലെ ക്രൈസ്തവ സഭകൾ പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു

31-05-2020 - Sunday

ന്യൂഡൽഹി: കൊറോണ വ്യാപനം ഭാരതത്തില്‍ ശക്തമായ പശ്ചാത്തലത്തില്‍ പന്തക്കുസ്താ തിരുനാൾ ദിനമായ ഇന്ന് (മേയ് 31) രാജ്യത്തെ ക്രൈസ്തവസമൂഹം പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. മേയ് 31 ഉച്ചയ്ക്ക് 12.00ന് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ‘വൺ സൗണ്ട്, വൺ ഹോപ്പ്’ എന്ന പേരിൽ ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാർത്ഥനായജ്ഞത്തിൽ റീത്ത് സഭാ ഭേദമെന്യേ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം പങ്കെടുക്കും. ഈ സമയത്ത് രാജ്യത്തെ മുഴുവൻ ദേവാലയ മണികളും മുഴങ്ങും. ഇടവക ദേവാലയങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന തത്‌സമയ സംപ്രേഷണത്തിലൂടെയോ, അല്ലെങ്കിൽ ആ സമയം വീടുകളിൽ പ്രാർത്ഥനാരൂപിയിലായിരുന്നോ ഈ യജ്ഞത്തിൽ പങ്കുചേരാനാണ് ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ ആഹ്വാനം ചെയ്തിരിക്കുന്നത്.

മാനവ വംശത്തിന് വേണ്ടിയും പ്രത്യേകിച്ചു കൊറോണാ പ്രതിരോധ രംഗത്ത് വ്യാപരിക്കുന്നവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനുള്ള സമയാണിതെന്നും ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ക്രിസ്റ്റ്യൻ മീഡിയാ ഫോറം’ പ്രസ്താവനയില്‍ കുറിച്ചു. സഭയുടെ ആരംഭദിനമായ, പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥയിൽ വിശ്വാസീസമൂഹം ഒന്നടങ്കം അണിചേരണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും ബോംബൈ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »