Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കൈമാറാവുന്ന നന്മകള്‍

സ്വന്തം ലേഖകന്‍ 22-05-2023 - Monday

“വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ച് കയറുന്നു, അത് കര്‍തൃസന്നിധിയിലെത്തുന്നത് വരെ അവന്‍ സ്വസ്ഥനാവുകയില്ല; ന്യായവിധി നടത്തി നിഷ്കളങ്കന് നീതി നല്‍കാന്‍ അത്യുന്നതന്‍ സന്ദര്‍ശിക്കുന്നത് വരെ അവന്‍ പിവാങ്ങുകയില്ല” (പ്രഭാഷകന്‍ 35:21).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-22

1590 ഓഗസ്റ്റ്‌ 20ന് വിശുദ്ധ മേരി മഗ്ദലെന്‍ ഡെ പാസ്സിയുടെ, കുലീനയും ഭക്തയുമായ അമ്മ മരണപ്പെട്ടു. വിശുദ്ധ മേരി, തന്റെ മാതാവിന്റെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്ത് കണ്ടു. അവള്‍ ചെയ്ത നന്മ പ്രവര്‍ത്തികളും, അയല്‍ക്കാരോടുള്ള ഉദാരതയും മൂലം അവള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന മഹത്വവും അവള്‍ക്ക് കാണുവാനായി.

വിശുദ്ധ മേരി പഠിപ്പിക്കുകയും, ജീവിതത്തില്‍ പിന്തുടരുകയും ചെയ്ത പ്രമാണങ്ങൾ ദേവാലയങ്ങളില്‍ പഠിപ്പിക്കപ്പെടുകയും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കൈമാറാവുന്ന നന്മയും, യാചനകളുമായി അംഗീകരിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല അവളുടെ പ്രേരണയാലും മാതൃകയാലും നിരവധി ആളുകള്‍ അവളെ അനുകരിച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും, ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.

വിചിന്തനം:

കരുണയുടേതായ ഒരു പ്രവര്‍ത്തി ചെയ്യുക. തുടര്‍ന്നു പ്രാര്‍ത്ഥിക്കുക, "ഓ, ദൈവമേ ഞാന്‍ എന്റെ മുഴുവന്‍ ഹൃദയത്തോടും, ആത്മാവോടുംകൂടി നിന്നെ സ്നേഹിക്കുന്നു, കാരണം എന്റെ എല്ലാ സ്നേഹങ്ങള്‍ക്കും യോഗ്യനായവാന്‍ നീ മാത്രമാണ്. നിന്നോടുള്ള സ്നേഹത്താല്‍ ഞാന്‍ എന്റെ അയല്‍ക്കാരനെ എന്നേപോലെ തന്നെ സ്നേഹിക്കുന്നു. ഞാന്‍ എന്നെ മുറിവേല്‍പ്പിച്ച എല്ലാവരോടും ക്ഷമിക്കുകയും, ഞാന്‍ മുറിവേല്‍പ്പിച്ചവരോട് ക്ഷമ യാചിക്കുകയും ചെയ്യുന്നു". ആമേന്‍!

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »