Question And Answer - 2024

മരണമടഞ്ഞവര്‍ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചുവെന്ന് ഭൂമിയിലുള്ളവർ എങ്ങനെ അറിയും?

പ്രവാചക ശബ്ദം 17-09-2020 - Thursday

മരണമടഞ്ഞ വ്യക്തി ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചു എന്ന് ഭൂമിയിലുള്ളവർ എങ്ങനെ അറിയും? ഭൂമിയിലുള്ളവർക്ക് അത് അറിയാനുള്ള പ്രത്യേകവഴികളൊന്നും ഉള്ളതായി സഭ നമ്മെ പഠിപ്പിക്കുന്നില്ല. മറിച്ച് ശുദ്ധീകരണാത്മാക്കൾ സ്വർഗ്ഗത്തിലെത്തി കഴിയുമ്പോൾ അവർ സ്വർഗത്തിൽ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകയും നമുക്ക് പ്രത്യേകമായി ദൈവാനുഗ്രഹം ലഭിച്ചു തുടങ്ങുകയും ചെയ്യും എന്നാണ് വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നതും ഇതിനൊരു തെളിവായിട്ട് നാം മനസ്സിലാക്കേണ്ടതും.

ഈ ചോദ്യത്തിൻ്റെ പിന്നിലുള്ള ഉദ്ദേശ്യം ഇതാണ് നമ്മൾ എത്രകാലം ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം അവിടെ നിന്നും അവർ കയറിപ്പോയോ ഇല്ലയോ എന്നുള്ളത് എപ്രകാരമാണെന്നറിയുക. മരിച്ചുപോയ എല്ലാ ആത്മാക്കളും സഭ ഔദ്യോഗികമായി വിശുദ്ധർ എന്ന് പ്രഖ്യാപിക്കുന്നതുവരെയും അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. പല ശുദ്ധീകരണാത്മാക്കളും അതിനു മുമ്പേ സ്വർഗ്ഗത്തിലെത്തിയിട്ടുണ്ടാകും. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വിശുദ്ധാത്മാക്കളും സ്വർഗ്ഗത്തിലുണ്ട് എന്ന് തന്നെയാണ് തിരുസഭയുടെ പഠനം.

എന്താണു ശുദ്ധീകരണ സ്ഥലം? വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പിൽക്കാല തലമുറയ്ക്ക് അവരുടെ ജീവിതം മാതൃകാപരമാണ് എന്ന് സ്വർഗം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതുവരെ മാത്രമേ ഔദ്യോഗികമായി സഭ വിശുദ്ധരായി പ്രഖ്യാപിക്കുകയുള്ളൂ. മരിച്ചുപോയവരും വിശുദ്ധീകരണസ്ഥലത്തുള്ളവരും സ്വർഗ്ഗത്തിലെത്തികഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന വെറുതെയാകില്ലേ എന്നു ചോദിച്ചാൽ ഇല്ല. കാരണം നാം നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം നടത്തുന്നത് കേവലം വ്യക്തിപരമായ പ്രാർത്ഥനയല്ല. ഈ ഭൂമിയിലെ സമരസഭ ശുദ്ധീകരണ സ്ഥലത്തിലെ സഹനസഭയ്ക്കു വേണ്ടി നടത്തുന്ന മദ്ധ്യസ്ഥപ്രാർത്ഥനയാണ്. അതുകൊണ്ടു തന്നെ ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കും നമ്മുടെ പ്രാർത്ഥനയുടെ ഗുണം ലഭിക്കുന്നുണ്ട്. അതിനാൽ നമ്മുടെ ജീവിതാന്ത്യം വരെയും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുന്നത് ഏറ്റം അനുഗ്രഹപ്രദമാണ്. ഇതിലൂടെ പ്രാർത്ഥിക്കുന്ന വ്യക്തിയുടെയും വിശുദ്ധീകരണം സാധ്യമാകുന്നു എന്നുകൂടി തിരിച്ചറിയണം.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »