Charity

ഭർത്താവ് ഉപേക്ഷിച്ചു പോയ, സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഒരു അമ്മയും രണ്ടു മക്കളും നമ്മുടെ മുമ്പിൽ കൈകൾ നീട്ടുന്നു.

സ്വന്തം ലേഖകൻ 03-08-2015 - Monday

കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് ഇടവകാംഗം ആയ ജോൺസിയും രണ്ട് മക്കളും സഹായത്തിനായി നിങ്ങളുടെ മുൻപിൽ കൈകൾ നീട്ടുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ ഈ സ്ത്രീ തന്റെ മക്കളെ വളർത്തുവാൻ നന്നേ പാടുപെടുന്നു. സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതിരുന്ന അവസ്ഥയിലാണ് ഭർത്താവ് ജോൺസിയെ ഉപേക്ഷിച്ചു പോകുന്നത്.

ആ അവസ്ഥയിൽ തന്റെരണ്ട് മക്കളേയും ചേർത്ത് പിടിച്ച് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ച ജോൺസിയുടെ അവസ്ഥ കണ്ട് മറ്റുള്ളവർ സഹായിച്ചപ്പോൾ അവർക്ക് രണ്ട് സെന്റു ഭൂമി വാങ്ങുവാൻ സാധിച്ചു. ഇനി ആ സ്ഥലത്ത് തനിയ്ക്കും മക്കൾക്കും തലചായ്ക്കുവാൻ ഒരു ചെറിയ ഭവനം പണിയണം.

മക്കളെ സ്കൂളിൽ അയച്ചതിനുശേഷം ചെറിയ ജോലികൾ ചെയ്ത ഉപജീവനം കഴിയുന്ന ആ കുടുംബത്തിന്റെ മുമ്പിൽ ഒരു ഭവനം പണിയുക എന്നത് സ്വപ്നം മാത്രമായി അവശേഴിക്കുന്നു. ഈ രണ്ട് സെന്റു ഭൂമിയിൽ ഒരു കുടിൽ കെട്ടിയാണ് ഈ കുടുംബം ഇപ്പോൾ താമസ്സിക്കുന്നത്. മഴവെള്ളം ചോർന്നിറങ്ങുന്ന യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഭവനത്തിൽ കഴിയുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ നമുക്ക് സഹായിക്കാം.

Contact Details:

Name: Johncy Sebastian

Mobile No: 00919645365130

Account No: 67208039480

IFSC Code: SBTR0000153

More Archives >>

Page 1 of 1