Question And Answer - 2024

ജനനതീയതി ഡിസംബര്‍ 25: എന്നാല്‍ ക്രിസ്തുവിന്റെ മരണദിനം സഭ കൃത്യമായി പ്രഖ്യാപിയ്ക്കാത്തത്‌ എന്തുകൊണ്ട്‌?

പ്രവാചക ശബ്ദം 30-12-2020 - Wednesday

ആദിമ കാലഘട്ടത്തില്‍ പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ക്രിസ്തുവിന്റെ മരണദിവസത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും രൂപപ്പെട്ടപ്പോള്‍ വിശുദ്ധ ഇരണേവൂസ്‌ അതിന്‌ ഒരു മാദ്ധ്യസ്ഥ്യം വഹിക്കുകയുണ്ടായി. ഇരണേവൂസ്‌ പിതാവിന്റെ തീരുമാനം ഇപ്രകാരമായിരുന്നുവെന്ന്‍ എന്ന്‌ ഈശോയുടെ ഉത്ഥാനതിരുനാള്‍ (ഈസ്റ്റര്‍) എന്ന് ആഘോഷിക്കുന്നു അതിന്റെ മൂന്ന്‌ ദിവസം മുമ്പാണല്ലോ ഈശോ മരിക്കുന്നത് അതുകൊണ്ട്‌ ഒരു നിശ്ചിത ദിവസം എന്ന് മാറ്റിയിട്ടു പശ്ചാത്യ പൗരസ്ത്യ സഭകള്‍ക്ക്‌ പൊതുവായ ഒരു കാര്യം മാനദണ്ഡമായിട്ടെടുത്തു; അതാണ്‌ എക്കിനോസ്‌. ഭുമധ്യരേഖയ്ക്ക് നേര്‍മുകളില്‍ സൂര്യന്‍ വരുകയും, പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം തുല്യമാകുന്ന അവസ്ഥയുമാണ്‌ എക്കിനോസ്‌ എന്ന് പറയുന്നത്‌, പശ്ചാത്യസഭയ്ക്കും പൗരസ്ത്യസഭയ്ക്കും പൊതുവായ സങ്കൽപ്പം ഇതാണ്‌.

അതുകൊണ്ട്‌ ഇതു സംഭവിക്കുന്നത്‌ മാര്‍ച്ച 21ആണ്‌. മാര്‍ച്ച്‌ 21 കഴിഞ്ഞുവരുന്ന വെളുത്തവാവിന്റെ പിറ്റേ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നു എന്ന്‌ വി. ഇരണേവൂസ്‌ തീരുമാനിച്ചു, ആ തീരുമാനമാണ്‌ ഈസ്റ്ററിന്റെ തീയതി നിര്‍ണയിക്കാന്‍ ഇപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്‌. ഈശോ മരിച്ച കൃത്യമായ തീയതി അനേകം ഗവേഷണങ്ങളിലൂടെ പണ്ഡിതന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌, ഏപ്രില്‍ 7-ആം തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നുമണി സമയത്താണ്‌ ഈശോ മരിച്ചത്‌ എന്ന്‌ അവര്‍ വിലയിരുത്തുന്നു. എങ്കിലും ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല.

കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍ ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »