Wednesday Mirror - 2024

ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത | ലേഖന പരമ്പര- ഭാഗം 20

ആന്റോ അക്കര / പ്രവാചക ശബ്ദം 27-01-2021 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കർത്താവിനു യോജിച്ചതും അവിടത്തേക്കു തികച്ചും പ്രീതിജനകയുമായ ജീവിതം നയിക്കുവാൻ നിങ്ങൾക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഫലദായകവുമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിൽ നിങ്ങൾ അഭിവൃദ്ധിപ്പെടുകയും ചെയ്യും" (കൊളോ 1:10 )

അയ്യായിരത്തിലേറെ ക്രൈസ്തവർ പങ്കെടുത്ത ദ്വിദിന സുവിശേഷ സമ്മേളനം ദരിംഗബാഡിയയിൽ നിന്ന് 15 കി.മീ. അകലെയുള്ള സുനാമഹ ഗ്രാമത്തിൽ അരങ്ങേറി. ആ ഗ്രാമത്തിലെത്തിച്ചേരാൻ മൂന്നു കിലോമീറ്ററിൽ കൂടുതൽ പൊടിനിറഞ്ഞ മൺപാതയിലൂടെ യാത്ര ചെയ്യണമായിരുന്നു. സുവിശേഷ സമ്മേളനവും പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളുടെ തിരുപ്പട്ട ശുശ്രൂഷയും നടത്തുന്നതിനുവേണ്ടി, കട്ടിയുള്ള ഇലകൾകൊണ്ട് മൂടിയ വലിയ പന്തൽ 2009 ഫെബ്രുവരി അവസാന ആഴ്ചയിൽ ഒരുക്കിയിരുന്നു.

കഠിനചൂടിൽ നിലയുറപ്പിച്ചിരുന്ന 50 സന്നദ്ധ സേവകർ എല്ലാവരും നീണ്ട വടി വഹിച്ചിരുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ, സരോജ് നായക് പറഞ്ഞു: "ഞങ്ങളുടെ സമൂഹം ഏറെ ഭയചകിതരാണ്. അവർക്ക് സുരക്ഷിതത്വ വിശ്വാസം കൊടുക്കുവാൻ വേണ്ടിയാണിത്."

മതമർദ്ദനത്തിനിടയിൽ തിരുപ്പട്ട ശുശ്രൂഷ ‍

സുനാമഹയിലെ സമ്മേളനത്തിൽ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സി.എൻ.ഐ) ഫുൽബാനി രൂപതാക്ഷ്യനായ ബിഷപ്പ് ബിജയ് കുമാർ നായക് മൂന്നു പേരെ പാസ്റ്റർമാരായും 12 പേരെ അൽമായ പാസ്റ്റർമാരായും അവരോധിച്ചു. "ഞങ്ങൾക്ക് പേടിയുണ്ട്. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നു. സംഭവിച്ചതോർത്ത് ഞാൻ ഭയപ്പെടുന്നില്ല." ന്യൂഡൽഹിയിലെ അജപാലന പരിശീലനം പൂർത്തിയാക്കിയ സുബേന്ദ്ര പ്രധാൻ തിരുപ്പട്ട ശുശ്രൂഷയ്ക്ക്മുമ്പ് പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുക്കളാകണമെന്ന തുടർച്ചയായ ഭീഷണിയെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരു പാസ്റ്ററാകണമെന്ന് ഞാൻ വർഷങ്ങൾക്കു മുമ്പ് തീരുമാനിച്ചതാണ്. അതിൽനിന്ന് പിന്തിരിയുന്ന പ്രശ്നം ഉദിക്കുന്നില്ല." അന്നുതന്നെ വൈദികപട്ടമേറ്റ മറ്റൊരാളാണ് സാമന്ത്‌ കുമാർ നായക്. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജിമാംഗിയ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട് തകർക്കപ്പെട്ടു. തുടർന്ന് അദ്ദേഹവും ഭാര്യയും മൂന്നു പെൺമക്കളും ഉദയഗിരിയിലെ അഭയാർത്ഥികേന്ദ്രത്തിൽ താമസമാക്കി. പക്ഷേ, സാമന്തിന്റെ വിശ്വാസത്തെ തളർത്തുവാൻ ദുരനുഭവങ്ങൾക്ക് കഴിഞ്ഞില്ല. മറിച്ച്, അദ്ദേഹം സമർത്ഥിച്ചതുപോലെ, മതമർദ്ദനം സാമന്തിന്റെ വിശ്വാസത്തെ കൂടുതൽ ദൃഢവും തീവ്രവുമാക്കുകയാണ് ചെയ്‌തത്‌.

"ഞങ്ങളുടെ വിശ്വാസികൾ പരീക്ഷണഘട്ടത്തിൽ വലിയ വിശ്വാസമാണ് പ്രകടിപ്പിച്ചത്. വിശ്വാസ സംരക്ഷണാർത്ഥം ജീവൻതന്നെ അവർ ബലി അർപ്പിക്കുകയുണ്ടായി. പാസ്റ്ററായി അഭിഷിക്തനായാതിനാൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു," പൗരോഹിത്യ സ്വീകരണ ശുശ്രൂഷയ്ക്ക് 60 കി. മീ. യാത്രചെയ്തുവന്ന സാമന്ത്‌ എടുത്തുപറഞ്ഞു.

ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ തിരുപ്പട്ട ശുശ്രൂഷാ സമയത്ത് പ്രാർത്ഥനാ നിർലീനരായി കാണപ്പെട്ടു. മേൽക്കൂരയായി മേഞ്ഞിരുന്ന ഇലകളുടെ ഇടയിലൂടെ ഊർന്നിറങ്ങിയ സൂര്യകിരണങ്ങളേറ്റ്, പരമ്പരാഗതമായ വർണങ്ങൾ ചാലിച്ച വനിതാവാദങ്ങൾക്ക് വശ്യയേറി. തിരുപ്പട്ട ശുശ്രൂഷയിൽ മുഖ്യകാർമ്മികനായിരുന്ന ബിഷപ്പ് ബിജയ് ആഗ്രഹിച്ചിരുന്നത് ഈ പരിപാടികളെല്ലാം ഫുൽബാനി രൂപതയുടെ കേന്ദ്രമായ ഉദയഗിരിയിൽ സംഘടിപ്പിക്കുവാനാണ്. "പക്ഷേ, അവിടെ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്. തന്നയുമല്ല, ഞങ്ങളുടെ ഭൂരിപക്ഷം വിശ്വാസികളും അഭ്യാർത്ഥികേന്ദ്രങ്ങളിലാണ് കഴിയുന്നത്," അദ്ദേഹം വിശദീകരിച്ചു.

തന്റെ അജഗണത്തിന്റെ അത്ഭുതാവഹമായ പ്രതികരണം അദ്ദേഹത്തെ വിസ്മയഭരിതമാക്കി. അക്രമികളുടെ സംഹാരതാണ്ഡവത്തിൽ വീടുകൾ നഷ്ടപ്പെട്ടവർപോലും, ദീർഘദൂരം നടന്ന്, തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാനെത്തിയിരുന്നു. തിരുപ്പട്ടദാന ശുശ്രൂഷ കഴിഞ്ഞ് മടങ്ങുമ്പോൾ ധാരാളം ക്രൈസ്തവർ പൊടിപടലംപൂണ്ട പാതയിലൂടെ സുവിശേഷ സമ്മേളനത്തിൽ പങ്കെടുക്കുവാൻ നടന്നുവരുന്നത് ശ്രദ്ധിച്ചു. കുഞ്ഞുങ്ങളെ തോളിരുത്തിക്കൊണ്ടുള്ള അവരുടെ യാത്ര.പ്രതിസന്ധിഘട്ടങ്ങളിൽ ഓരോ ക്രൈസ്തവനും എപ്രകാരം വിശ്വാസം സാക്ഷ്യപ്പെടുത്തണം എന്നതിന്റെ മകുടോദാഹരണമായിരുന്നു.

വിശ്വാസ സാക്ഷ്യം പ്രതികൂല മേഖലകളിൽ ‍

ക്രൈസ്തവരെ കന്ധമാലിൽ നിന്ന് ആട്ടിയോടിക്കുകയും അവരുടെ ഭവനങ്ങൾ തകർത്തു തരിപ്പണമാക്കുകയും ചെയ്‌ത കാവിസംഘങ്ങൾ, അവരുടെ ജീവിതങ്ങൾ താറുമാറാക്കി. ഭവനങ്ങളും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ട ക്രൈസ്തവർ, ഗ്രാമങ്ങളിലേക്ക് മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, അവിടെ കാലുകുത്തണമെങ്കിൽ, ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കണമെന്ന് മതഭ്രാന്തന്മാർ ശഠിച്ചു. എന്നാൽ, മർദ്ദനങ്ങളോ ഭീഷണികളോ ധീരരായ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ തളർത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഒഡീഷാ നിയമസഭയിലേക്ക് 2009 ഏപ്രിൽ മാസത്തിലെ തെരഞ്ഞെടുപ്പിനുമുമ്പ് കന്ധമാലിൽ ജനജീവിതം സാധാരണ നിലയിലായി എന്ന് കൊട്ടിഘോഷിക്കുവാൻ സംസ്ഥാന സർക്കാർ, ജില്ലാ അധികാരികളുടെമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. റൈക്കിയയിലെ ഏറ്റവും വലിയ അഭ്യാർത്ഥികേന്ദ്രം അടച്ചുപൂട്ടി, അവിടത്തെ അന്തേവാസികളെയെല്ലാം അവരുടെ ഗ്രാമങ്ങൾക്കുസമീപം കൊണ്ടുതള്ളി.

തിരിച്ചെത്തിയ ക്രൈസ്തവരെ സംഘപരിവാറിന്റെ പ്രേരണമൂലം ഹിന്ദു ഗ്രാമവാസികൾ ഭീഷണിയോടെയാണ് എതിരേറ്റത്. മടങ്ങിച്ചെന്ന ക്രൈസ്തവർക്ക് സ്വന്തം ഗ്രാമങ്ങളിൽ കാൽകുത്താൻ കഴിഞ്ഞില്ല.

റൈക്കിയയ്ക്കടുത്തുള്ള ദിബാരി ഗ്രാമത്തിൽ പുറമ്പോക്കിൽ വച്ചു കെട്ടിയ കൂടാരത്തിന്റെ മുന്നിൽ നിന്നുകൊണ്ട് പുറമ്പോക്കിൽ കത്തോലിക്കാ അഭയാർത്ഥിയായ ചന്ദ്രകാന്ത് ഡിഗൾ പരാതിപ്പെട്ടു. |"സർക്കാർ ഉദ്യോഗസ്ഥന്മാർ ഞങ്ങളെ ഗ്രാമത്തിൽ എത്തിച്ചപ്പോൾ ഞങ്ങളുടെ കഷ്ടകാലം അവസാനിച്ചുവെന്നാണ് കരുതിയത്." എന്നാൽ 2009 ഫെബ്രുവരി അവസാനത്തോടെ ഗ്രാമത്തിലെത്തിയപ്പോൾ ഭീഷണിയുമായി അവിടുത്തെ മൗലികവാദികൾ രംഗത്തിറങ്ങി. അവരുടെ ഭീഷണി ചന്ദ്രകാന്ത് ആവർത്തിച്ചു. "ഏത് നിങ്ങളുടെ സ്ഥലമല്ല. നിങ്ങളെ ഇനി ഇവിടെ താമസിക്കാൻ അനുവദിക്കയില്ല."

അയൽവാസികളുടെ ദുഃശ്ശാഠ്യം ക്രൈസ്തവരെ നിരാശരും ഭയചകിതരുമാക്കി. ഗ്രാമത്തിൽ നിന്നുദൂരെ വിജനമായ പ്രദേശത്ത് പൊട്ടിപ്പൊളിഞ്ഞ പ്ലാസ്റ്റിക് ഷീറ്റും കുറ്റിച്ചെടികളും ചേർത്ത് കൂടാരമുണ്ടാക്കി ചന്ദ്രകാന്ത് അതിൽ താമസമാക്കി. "ദൈവം ഞങ്ങൾക്ക് വഴി കാണിച്ചു തരട്ടെയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്," കുടുംബം പോറ്റാൻ ക്ലേശിക്കുമ്പോഴും തന്റെ നഗ്നനെഞ്ചത്ത് അഭിമാനപുരസരം ജപമാല ധരിച്ചിരുന്ന ചന്ദ്രകാന്ത് പറഞ്ഞു." ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന സമയത്ത്, ജപമാല അണിഞ്ഞത് ധീരതയുടെയും വിശ്വാസത്തിന്റെയും പ്രകടനമായിരുന്നു. കാരണം, സ്വതന്ത്രമായി വിഹരിച്ചിരുന്ന മതഭ്രാന്തന്മാരുടെ കണ്ണിൽപെട്ടാൽ ജീവൻ അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വിശ്വാസം പ്രഘോഷിച്ചത്.

സൂര്യൻ അസ്തമിച്ചതോടെ, ടിയാംഗിയയിലെ അഭയാർത്ഥി ക്യാമ്പിലെ ശൂന്യമായി കടന്നിരുന്ന കൂടാരത്തിൽ ഡസൻ കണക്കിന് ക്രൈസ്തവർ തിങ്ങിക്കൂടി. ആ പുതിയ അഭ്യാർത്ഥികേന്ദ്രം സി.ആർ.പി.എഫ്.ന്റെ സംരക്ഷണത്തിൽ 300 ക്രൈസ്തവ കുടുംബങ്ങളുടെ ഏകാശ്രയമായിരുന്നു.

അഭയാർത്ഥിക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്ന ഹിന്ദുക്കളായ സർക്കാർ അധികാരികൾ മുൻവിധിമൂലം കൂടാരത്തിനുപുറത്ത് ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ നിരോധിച്ചിട്ടുണ്ടായിരുന്നു. ആകയാൽ വലിയനോമ്പുകാലത്ത് കുരിശിന്റെവഴി ടെന്റിനുള്ളിൽ നടത്തുവാൻ മാത്രമേ അഭയാർത്ഥികൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. നിമിഷങ്ങൾക്കകം പ്രാർത്ഥനാകൂടാരം അഭ്യാർത്ഥികളെകൊണ്ട് നിറഞ്ഞു.

കൂടാരത്തിനുള്ളിൽ വിശ്വാസികൾ എല്ലാവരും മാറിമാറി മുട്ടുകുത്തിയും എഴുന്നേറ്റുനിന്നും കുരിശിന്റെ വഴിയുടെ ഓരോ സ്ഥലത്തിന്റേയും പി[പ്രാർത്ഥനയിൽ പങ്കെടുത്തു. വൈദികന്റെ അസാന്നിദ്ധ്യത്തിൽ സ്ഥലത്തെ കാറ്റെകിസ്റ്റായ രജിത് ഡിഗളാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. അന്നേരം പ്രാർത്ഥനാപൂർവ്വം കണ്ണുകളടച്ച് കൈകൾ കൂപ്പി മറ്റൊരു ലോകത്തായിരുന്നു അഭ്യാർത്ഥികളായ ക്രൈസ്തവർ.

2008 ആഗസ്റ്റിനുശേഷം അതുവരെ ഒരു വൈദികൻ ടിയാംഗിയയിൽ കാലുകുത്തിയിരുന്നില്ല. അര ഡസൻ ക്രൈസ്തവർ പരസ്യമായി അറുകൊല ചെയ്യപ്പെട്ടിട്ടിട്ടും, ഒരു പ്രതിയെപോലും പോലീസ് ഇവിടെ കസ്റ്റഡിയിലെടുത്തിയിരുന്നില്ല. ടിയാംഗിയയിലെ പഴയപള്ളിക്കും നിർമ്മാണത്തിലായിരുന്ന പുതിയ പാലിക്കുപോലും സാരമായ നാശം വരുത്തിയ കാഴ്ച ആരെയും ഭയപ്പെടുത്താതിരിക്കുകയില്ല. വിശാലമായ പുതിയപള്ളിയുടെ കോൺക്രീറ്റ് തൂണുകൾക്കും മേൽക്കൂരയ്ക്കും അക്രമികൾ കേടുപാട് വരുത്തിയിരുന്നു. ( ഈ ഗ്രന്ഥത്തിന്റെ കവറിലെ ഒടിഞ്ഞു കിടക്കുന്ന കുരിശ് ടിയാംഗിയയിലെ പഴയ പള്ളിയുടേതാണ്.)

മാസങ്ങളോളം ദീർഘിച്ച അക്രമപരമ്പരയ്ക്ക് ശേഷം 2009 ഫെബ്രുവരി 25-നാൻ ആദ്യമായി ഒരു വൈദികൻ ടിയാംഗിയയിൽ പ്രവേശിച്ചത്. ഏതാനും ആഴ്ചകൾ മുമ്പ് അവിടെ ആരംഭിച്ച അഭയാർത്ഥി ക്യാംപിൽ വിഭൂതി ബുധനാഴ്ചയുടെ തിരുകർമ്മങ്ങൾ നടത്താനായിരുന്നു വൈദികർ അവിടെ കാലുകുത്തിയത്.

ജപമാല അക്രമികളിൽ നിന്നു രക്ഷിക്കുന്നു ‍

"നിരന്തരമായ പ്രാർത്ഥന പരീക്ഷണങ്ങളെ അതിജീവിക്കുവാൻ നമ്മെ സഹായിക്കുന്നു," - തന്നെ പിൻതുടർന്ന അക്രമിസംഘത്തിന്റെ പിടിയിൽനിന്ന് 2008 ആഗസ്റ്റ് 25-ന് അത്ഭുതകരമായി രക്ഷപ്പെട്ട കാറ്റെക്കിസ്റ്റ് രഞ്ജിത്ത് സാക്ഷ്യപ്പെടുത്തി. ടിയാംഗിയയിലെ പഴയപള്ളിയുടെ എതിർവശത്ത് ക്രൈസ്തവ ഭവനങ്ങൾക്കു നേരെ ആക്രമണം തുടങ്ങിയപ്പോൾ, രഞ്ജിത്ത് പ്രാണരക്ഷാർഥം ഓടി. തൊട്ടുപിന്നാലെ അക്രമികളും. ഒരിടത്തും വിശ്രമിക്കാതെ, അദ്ദേഹം പാറക്കെട്ടുകൾ താണ്ടി, വളരെ ഉയരത്തിലെത്തി. അതിനകം തീർത്തും അവശനായിരുന്ന അദ്ദേഹം വലിയ ഒരു പാറയുടെ അടിയിൽ ഒളിച്ചിരുന്നു.

പിന്തുടന്നിരുന്ന കാവിസംഘം വൈകാതെ അവിടെ എത്തി. രജ്ഞിത്ത് ആ ഭാഗത്ത് എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നില്ല. അവരിൽ ചിലർ രഞ്ജിത്ത് ഒളിച്ചിരുന്ന പാറയുടെ മുകളിൽ കയറി നിന്ന് ഓരോ മുക്കിലും മൂലയിലും ശ്രദ്ധിച്ച് നോക്കാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. "ഭയന്നു വിറച്ച ഞാൻ കൊന്ത ചൊല്ലാൻ തുടങ്ങി. രണ്ട് രഹസ്യം തീർന്നതേയുള്ളൂ. അപ്പോഴേയ്ക്കും ശക്തമായ ഇടിവെട്ടും കോരിച്ചൊരിയുന്ന മഴയും തുടങ്ങി. അതോടെ അക്രമികൾ ഒന്നടങ്കം സ്ഥലം വിട്ടു." അഭയാർത്ഥി കേന്ദ്രത്തിലെ ഭൂരിപക്ഷം കത്തോലിക്കർക്കുവേണ്ടി പതിവായി പ്രാർത്ഥന നയിച്ചിരുന്ന ആ കാറ്റെക്കിസ്റ്റ് അനുസ്മരിച്ചു.

അഭയാർത്ഥികൾ തങ്ങളുടെ കൂടാരത്തിനകത്ത് വലിയ നോമ്പുകാലത്ത് എല്ലാ ദിവസങ്ങളിലും അതിരാവിലെയും വെള്ളിയാഴ്ചകളിൽ ഉച്ചതിരിഞ്ഞും കുരിശിന്റെവഴി നടത്തുമായിരുന്നു. ഇതു കൂടാതെ ഓരോ സന്ധ്യക്കും മറ്റു ക്രൈസ്തവ വിശ്വാസികൾ അവരവരുടെ പ്രാർത്ഥനയ്ക്ക് ഒരുമിച്ച് കൂടുമ്പോൾ, കത്തോലിക്കർ കൂടിച്ചേർന്ന് കൊന്ത ചൊല്ലുന്നത് പതിവായിരുന്നു.

നിരന്തരമായ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും അഭ്യാർത്ഥികളായിരുന്ന ക്രൈസ്തവർ തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അക്രമികൾ നശിപ്പിച്ച ക്രൈസ്തവ കടകളുടെ ജീർണ്ണാവശിഷ്ടങ്ങൾ ഇരുവശങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ നിൽക്കുമ്പോഴും നോമ്പിലെ വെള്ളിയാഴ്ചകളിൽ വൈകിട്ടുള്ള കുരിശിന്റെ വഴിയിൽ പങ്കെടുത്തു മടങ്ങുന്ന ക്രൈസ്തവരെക്കൊണ്ട് റൈക്കിയായിലെ പ്രധാനവീഥി നിറഞ്ഞ കാഴ്ച ആരെയും അതിശയിപ്പിക്കുമായിരുന്നു.

ഹിന്ദുക്കളാക്കി മാറ്റും എന്ന ഭീഷണി തുടരുകയാണെങ്കിലും ഞങ്ങളുടെ പള്ളി നിറഞ്ഞിരിക്കുന്നു." റൈക്കിയ പള്ളി വികാരിയായിരുന്ന ഫാദർ ബിജയ് കുമാർ പ്രധാൻ എടുത്തുപറഞ്ഞു. 2010-ൽ കട്ടക്ക്-ഭുവനേശ്വർ അതിരൂപതയിലെ കന്ധമാൽ മേഖലയുടെ ജനറലായി നിയമിതനായ ബിജയ് അച്ചൻ 2015-ൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. അതിരൂപതയിലെ ആകെയുള്ള വിശ്വാസികളുടെ മുക്കാൽ ഭാഗവും കന്ധമാലിലെ 64,000 കത്തോലിക്കരാണ്.

ബിജയ് അച്ചന്റെ ഇടവകയിൽ 750 കത്തോലിക്കാ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കലാപകാലത്ത് അവയിൽ 600 എണ്ണവും കൊള്ളയടിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. പക്ഷേ, ഈ കത്തോലിക്കർ തങ്ങളുടെ വിശ്വാസത്തിൽ ദൃഢചിത്തരായി നിലനിൽക്കുകയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാല്‍ അഭയാര്‍ത്ഥികളുടെ മിഷന്‍ ഞായര്‍ റെക്കോര്‍ഡ്)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »