Purgatory to Heaven. - June 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ രണ്ടാം കാവല്‍ മാലാഖ

സ്വന്തം ലേഖകന്‍ 05-06-2023 - Monday

“ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും” (മത്തായി 7:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-5

"ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ശുദ്ധിയുള്ളവരും, ദൈവത്തിന് പ്രിയപ്പെട്ടവരുമാണ്. അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകളും കാരുണ്യപ്രവര്‍ത്തികളും നമ്മെ സ്നേഹിക്കുവാന്‍ അവരെ ഉത്സുകരാക്കുന്നു, കൂടാതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങൾ അവർ തിരിച്ചറിയുന്നു. അതിനാൽ നമ്മെ സഹായിക്കാൻ അവർക്കു സാധിക്കും."

(ഫ്രാന്‍സിസ്കോ സുവാരസ്, S.J., സ്പാനിഷ്‌ തത്വചിന്തകന്‍, ദൈവശാസ്ത്രജ്ഞന്‍).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നമ്മുടെ രണ്ടാം കാവല്‍ മാലാഖയെപോലെയാണ്. അവരോടുള്ള നമ്മുടെ സ്നേഹം നാം പ്രകടിപ്പിക്കുകയും, നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി അവരെ സഹായിക്കുകയും ചെയ്യുന്നത് പോലെ, അവര്‍ നമ്മളേയും സഹായിക്കുന്നു.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »