Events - 2024

പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീൽചെയറിലെ സുവിശേഷകൻ ഫാ.ജെയിംസ് മഞ്ഞാക്കൽ

ബാബു ജോസഫ് 07-05-2021 - Friday

പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കും. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് സെഹിയോൻ യുകെയുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും.

വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന ഈ കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കൽ ,ഫാ.പാറ്റ് കോളിൻസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഇംഗ്ലീഷിൽ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

http://www.sehionuk.org/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ (2021 മെയ് 8 ന് ശനിയാഴ്ച്ച ) രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

> കൂടുതൽ വിവരങ്ങൾക്ക്: ‍

> ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬


Related Articles »