India - 2024

ദുരിത തീരത്ത് ആശ്വാസമായി കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം

പ്രവാചക ശബ്ദം 15-05-2021 - Saturday

അനേകര്‍ക്ക് സാന്ത്വനമേകി കൊണ്ട് കോതമംഗലം രൂപതയിലെ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കോവിഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ശ്രദ്ധയാകര്‍ഷിക്കുന്നു. വിവിധ കർമ്മപരിപാടികളുമായി കോവിഡ് രോഗികൾക്കും ക്വറന്റൈൻ ൽ ഉള്ളവർക്കും ആശ്വാസമായി മാറുകയാണ് ഇടവകയുടെ നേതൃത്വത്തിലുള്ള ഡിസ്സാസ്റ്റർ മാനേജ്മെന്റ് ടീം. 50 പേരടങ്ങുന്ന ടീം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. കോട്ടപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർ ആയിക്കഴിഞ്ഞാൽ ആ കുടുംബങ്ങളിൽ ഓക്സിജൻ ലെവലും,ഹാർട്ട്‌ ബീറ്റും അളക്കാനുള്ള അളക്കാനുള്ള പൾസ് ഓക്സിമീറ്റർ എത്തിച്ചു നല്‍കുന്നതും ആരുമില്ലാത്ത കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉള്ള രോഗികൾക്ക് മരുന്നും ആവശ്യസാധനങ്ങളും എത്തിച്ചു കൊടുക്കുന്നതും രോഗബാധിതരായ ആളുകളെ നിരന്തരം കോൺടാക്ട് ചെയ്യുന്നതും വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ബന്ധപ്പെട്ട ആശുപത്രികളുമായി ബന്ധപ്പെട്ട് എത്തിക്കാനുള്ള വിദഗ്ദ ചികിത്സ ഉറപ്പുവരുത്തുന്നതും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നതും അടക്കം സ്തുത്യര്‍ഹമായ സേവനമാണ് ഇവര്‍ കാഴ്ചവെയ്ക്കുന്നത്.

ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള കുടുംബങ്ങൾക്ക് പൊതിച്ചോറ് എത്തിച്ചു നൽകുന്നതും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ കൗൺസിലിങ്ന് സൗകര്യം ക്രമീകരിക്കുന്നതും കോവിഡ് മരണങ്ങൾ ഉണ്ടായാൽ സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതും ഇവരുടെ കാരുണ്യമുഖത്തിന്റെ വേറിട്ട ഭാവമാണ്. വിവിധ പദ്ധതികളുമായി കോട്ടപ്പടിയുടെ ആരോഗ്യ സുരക്ഷാ മേഖലകളിൽ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഏത് ആവശ്യത്തിനായും തയാറാണെന്നും ടീമിനെ എപ്പോള്‍ സമീപിക്കാവുന്നതാണെന്നും വികാരി ഫാ. റോബിൻ പടിഞ്ഞാറെകുറ്റ് പറഞ്ഞു. ലൈജു ലുയിസ്, സജിത്ത് ഹിലരി, ജെറിൽ ജോസ് എന്നിവർ കോർഡിനേറ്റർമാരായും ഡെറ്റി സാബു, നീതു സാന്റി എന്നിവർ ആനിമേറ്റർമാരായും പ്രവർത്തിക്കുന്നു.

ആവശ്യ സേവനങ്ങൾക്കു വിളിക്കേണ്ട നമ്പര്‍: +919567206765,+919847486470


Related Articles »