Purgatory to Heaven. - June 2024

കുരിശിന്റെ വഴി- ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് വേണ്ടിയുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന്‍

സ്വന്തം ലേഖകന്‍ 12-06-2023 - Monday

“അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെ ത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കാ 9:23).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-12

ഒരിക്കല്‍ ധന്യയായ മേരി ഡി ആന്റിഗ്നാക്കിന് തന്റെ ആശ്രമത്തിലെ മരിച്ചുപോയ ഒരു സന്യാസിനിയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ടു. " അവിടുത്തേ കന്യാസ്ത്രീകള്‍ ചൊല്ലുന്ന 'കുരിശിന്റെ വഴി' തനിക്ക്‌ വേണ്ടിയും, മറ്റുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടിയും സമര്‍പ്പിക്കണമെന്ന് ആ ആത്മാവ്, മേരി ഡി ആന്റിഗ്നാക്കിനോട് അപേക്ഷിച്ചു. 'കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥന' ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വളരെ ഉപകാരപ്രദമാണെന്നും, അത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ അവര്‍ തങ്ങളുടെ നിധിശേഖരം വര്‍ദ്ധിപ്പിക്കുകയാണെന്നും ഈ കാര്യം മറ്റുള്ള കന്യാസ്ത്രീകളോടു പറയണമെന്നും യേശുവിന്റെ സ്വരം തന്നോടു ആവശ്യപ്പെടുന്നതായി മേരി ഡി ആന്റിഗ്നാക്ക് കേട്ടു.

വിചിന്തനം:

മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി നമ്മുടെ ഇടയില്‍ നിന്ന്‍ മരിച്ചു പോയവരുടെ ആത്മാക്കളെ സ്മരിച്ചു കൊണ്ട് 'കുരിശിന്റെ വഴി പ്രാര്‍ത്ഥന' സമര്‍പ്പിക്കുക. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളെ പറ്റിയുള്ള ചിന്ത നമ്മുടെ കാരുണ്യത്തേയും, അനുകമ്പയേയും പുറത്തേക്ക് കൊണ്ട് വരും. യേശുവിന്റെ തിരുമുറിവുകള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സംബന്ധിച്ചിടത്തോളം നിധികളില്‍ വെച്ച് ഏറ്റവും അമൂല്യമായ നിധിയാണ്.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »