Purgatory to Heaven. - June 2024

യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലം അഗ്നിമയമാണോ?

സ്വന്തം ലേഖകന്‍ 20-06-2023 - Tuesday

“നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക പ്രേമം മരണത്തേ പോലെ ശക്തമാണ്. അസൂയ ശവക്കുഴി പോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീ ജ്വാലകളാണ്, അതിശക്തമായ തീജ്വാല” (ഉത്തമഗീതങ്ങള്‍ 8:6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-20

യഥാര്‍ത്ഥത്തില്‍ ശുദ്ധീകരണസ്ഥലത്ത് അഗ്നിയുണ്ടോ? ആത്മാവ് ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ആത്മാവിന്റെ സഹനങ്ങള്‍ ഒരര്‍ത്ഥത്തില്‍ അഗ്നിയുടെ ശുദ്ധീകരണവുമായി സാമ്യപ്പെട്ടിരിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെ കുറിച്ച് ആത്മീയ എഴുത്തുകാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഇത്, ആത്മാവിനെ ദുര്‍ബ്ബലപ്പെടുത്തുന്ന പാപത്തിന്റെ കറകളെ മറികടക്കുവാനായി പാപിയായ ആത്മാക്കള്‍ക്ക്‌ വേണ്ട ശുദ്ധീകരണത്തെ പ്രതിനിധാനം ചെയ്യുന്ന വെറും ആലങ്കാരികമായ പ്രതിരൂപം മാത്രമാണ്. മധ്യകാലഘട്ടങ്ങളില്‍ ശുദ്ധീകരണത്തിന്റെ പ്രധാന പ്രതിരൂപം അല്ലെങ്കില്‍ മുഖ്യഘടകം എന്ന് പറയുന്നത് അഗ്നിയായിരുന്നു.

ദൈവസ്നേഹത്തെ പലപ്പോഴും ‘അഗ്നിയെപോലെ’ എന്നാണു പരാമര്‍ശിച്ചിരിക്കുന്നത്. ആത്മാക്കളെ ശുദ്ധീകരിക്കുകയും, സ്വര്‍ഗ്ഗ പ്രവേശനത്തിനു തയ്യാറാക്കുവാനുമുള്ള ദൈവത്തിന്റെ പ്രയത്നങ്ങളെയും അഗ്നി പ്രതിനിധീകരിക്കുന്നു. അക്ഷരാര്‍ത്ഥത്തിലുള്ള അഗ്നി പദാര്‍ത്ഥങ്ങളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നത് പോലെ “ദൈവത്തിന്റെ അഗ്നി” മരിക്കുമ്പോള്‍ ആത്മാവില്‍ കുടികൊള്ളുന്ന ധാര്‍മ്മിക തിന്മയെ നശിപ്പിക്കുന്നു. ഇത് നിത്യമഹത്വത്തില്‍ നിന്നും ആത്മാവിനെ വിലക്കുന്ന തിന്മയുടെ എല്ലാ ഘടകങ്ങളെയും ശുദ്ധമാക്കുകയും, പവിത്രീകരിക്കുകയും ചെയ്യുന്നു. യഹൂദരും, ആദ്യകാല ക്രിസ്ത്യാനികളും അഗ്നിയെ ദൈവീകവിധിയുടെ പ്രതീകമായിട്ടാണ് കണ്ടിരുന്നത്.

എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള സ്നേഹത്താല്‍ നമ്മുടെ ഹൃദയങ്ങള്‍ ജ്വലിക്കട്ടെ. ആത്മാക്കളുടെ മോചനത്തിനായി വിശുദ്ധ ജെര്‍ത്രൂദിന്റെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »