Purgatory to Heaven. - June 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അവഗണിക്കരുത്, അല്ലാത്തപക്ഷം നിങ്ങളും അവഗണിക്കപ്പെട്ടേക്കാം.

സ്വന്തം ലേഖകന്‍ 29-06-2021 - Tuesday

“സത്യമിതാണ്: അല്‍പം വിതയ്ക്കുന്നവന്‍ അല്‍പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളം കൊയ്യും” (2 കോറിന്തോസ് 9:6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-29

“ഒരിക്കല്‍ വിശുദ്ധ അന്തോണിസിന് സമീപകാലത്തായി മരണപ്പെട്ട ഒരാത്മാവിന്റെ ദര്‍ശനം ഉണ്ടായി, നിരവധി വിശുദ്ധ കുര്‍ബ്ബാനകള്‍ ആ ആത്മാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെങ്കിലും, ആ ആത്മാവ് പറഞ്ഞു: “എന്റെ സഹോദരാ, എനിക്ക് വേണ്ടി അര്‍പ്പിച്ച കുര്‍ബ്ബാനകളും, എത്തിച്ച പ്രാര്‍ത്ഥനകളും, ഞാന്‍ ഏതൊക്കെ ആത്മാക്കള്‍ക്ക് വേണ്ടിയായിരുന്നവോ പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടിയിരുന്നതും, എന്നാല്‍ ഞാന്‍ അപ്രകാരം പ്രാര്‍ത്ഥിക്കാതിരുന്നതുമായ ആത്മാക്കള്‍ക്കായി നല്‍കപ്പെട്ടു. അതിനാല്‍ ദൈവത്തിന്റെ നീതിയെ ഞാന്‍ സംതൃപ്തനാക്കുന്നത് വരെ എനിക്ക് ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടതായി വരും. എനിക്ക് പകരമായി അവര്‍ മോചിപ്പിക്കപ്പെട്ടു.

ദൈവത്തോട് എന്റെ അവഗണനക്ക് മാപ്പ് നല്‍കുവാനായി പ്രാര്‍ത്ഥിക്കുകയും, മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരോടും ഉപദേശിക്കുകയും ചെയ്യുക. അല്ലെങ്കില്‍, അവര്‍ മരിക്കുമ്പോള്‍, ദൈവം എന്നോടു പ്രവര്‍ത്തിച്ചതു പോലെ അവരോടും പ്രവര്‍ത്തിക്കും”

(സിസ്റ്റര്‍ എം. ഇമ്മാനുവേല്‍, ഒ.എസ്.ബി., ഗ്രന്ഥരചയിതാവ്).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അവഗണിക്കരുത്, അല്ലാത്തപക്ഷം നിങ്ങളും അവഗണിക്കപ്പെട്ടേക്കാം. നിങ്ങള്‍ ഏറ്റവും അധികം പ്രാര്‍ത്ഥിക്കേണ്ടതായ ആത്മാക്കള്‍ക്ക് പ്രത്യേകമായി ഒരു പ്രാര്‍ത്ഥന സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »