India - 2024

അമേരിക്കൻ സുപ്രീം കോടതി വിധി സ്വാഗതാർഹം: കെസിബിസി പ്രോലൈഫ് സമിതി

പ്രവാചകശബ്ദം 26-06-2022 - Sunday

കൊച്ചി: ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നൽകിയ അരനൂറ്റാണ്ട് മുമ്പത്തെ വിധി റദ്ദാക്കിയ അമേരിക്കൻ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി. ഇന്ത്യയിലും ഇത്തരത്തിൽ മനുഷ്യജീവനെ സംരക്ഷിക്കുന്നതിന് നിലവിലുള്ള ഭ്രൂണഹത്യ അനുകൂല നിയമങ്ങൾ റദ്ദാക്കണമെന്നും സ മിതി ആവശ്യപ്പെട്ടു. മതവിശ്വാസപരമായ കാരണങ്ങളാൽ ഭ്രൂണഹത്യ ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് അനുവാദം നൽകാതിരിക്കത്തക്ക രീതിയിൽ മെഡിക്കൽ എത്തിക്കൽ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് പാലാരിവട്ടം പിഒസിയിൽ ചേർന്ന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സെപ്റ്റംബർ നാലിന് കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ചു പിഒസിയിൽ കുടുംബസംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ പങ്കെടുത്ത യോഗത്തിൽ പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺ സൺ ചുരേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, വൈസ് പ്രസിഡന്റ് ഡോ.ഫ്രാൻസിസ് ആരാടൻ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാന്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, സാബു ജോസ്, ഭാരവാഹികളായ ഡോ.ഫെലിക്സ് ജെയിംസ്, ബിജു കോട്ടെ പറമ്പിൽ, ലിസ തോമസ്, ജസ്സിൻ, സെമിലി എന്നിവർ പങ്കെടുത്തു.


Related Articles »