Arts - 2024

കത്തോലിക്ക സന്യാസിനിക്ക് അമേരിക്കയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി

പ്രവാചകശബ്ദം 02-07-2022 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന നെറ്റ്വർക്ക് ലോബി ഫോർ കാത്തലിക്ക് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിച്ചിരുന്ന കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ സിമോൺ കാമ്പലിന് അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ജൂലൈ ഏഴാം തീയതി വൈറ്റ് ഹൗസിൽവെച്ചായിരിക്കും സിസ്റ്റർ കാമ്പലിന് സമ്മാനിക്കപ്പെടുന്നത്. 'സിസ്റ്റേഴ്സ് ഓഫ് സോഷ്യല്‍ സര്‍വ്വീസ്' കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ സിമോൺ. മെഡലിന് അർഹരായവരുടെ പട്ടിക ജൂലൈ ഒന്നാം തീയതിയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. പട്ടികയിൽ 17 പേരാണ് ഉള്ളത്.

സാമ്പത്തിക നീതി, അഭയാർത്ഥി പ്രശ്നം, ആരോഗ്യ നയം തുടങ്ങിയ വിഷയങ്ങളിൽ അറിയപ്പെടുന്ന മനുഷ്യാവകാശ വക്താവായിട്ടാണ് സിസ്റ്റർ സിമോൺ കാമ്പലിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കാലിഫോർണിയ സർവ്വകലാശാലയിലെ ഡേവിസ് സ്കൂൾ ഓഫ് ലോയിൽ നിന്ന് 1977-ല്‍ അവർ നിയമ ബിരുദം കരസ്ഥമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് നെറ്റ്വർക്ക് ലോബി ഫോർ കാത്തലിക്ക് സോഷ്യൽ ജസ്റ്റിസ് സംഘടന ഭ്രൂണഹത്യ അനുകൂല പ്രസ്ഥാനങ്ങൾ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതു വിവാദമായിരിന്നു.

ദരിദ്രരുടെ ഇടയിലുള്ള പ്രവർത്തനത്തിലും, കലാശാസ്ത്ര മേഖലകളിലുമടക്കം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് വലിയ നേട്ടങ്ങളാണ് പട്ടികയിൽ ഉള്ളവർ കരസ്ഥമാക്കിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലുണ്ട്. രാജ്യത്തിൻറെ ഉന്നമനം, സുരക്ഷ, മൂല്യം, ലോകസമാധാനം, അതല്ലെങ്കിൽ മറ്റേതെങ്കിലും സാമൂഹ്യ മേഖലയിൽ സംഭാവന നൽകിയവർക്കാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഹോണർ നൽകുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സിവിലിയന്‍ ബഹുമതി ലഭിക്കുന്നവരുടെ പട്ടികയിൽ ഓർത്തഡോക്സ് ആർച്ച് ഡയോസിസ് ഓഫ് അമേരിക്കയുടെ വികാരി ജനറൽ ഫാ. അലക്സാണ്ടർ കാർലൂട്സോസും, അമേരിക്കയുടെ മതസ്വാതന്ത്ര്യ കമ്മീഷനിലെ മുൻ അംഗം കിസിര്‍ ഖാനും ഉൾപ്പെടുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »