India - 2024

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷത്തിനു ആരംഭം

പ്രവാചകശബ്ദം 14-07-2022 - Thursday

കൊച്ചി: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ ത്തിനു തുടക്കമായി. റോമിലെ വിദ്യാഭ്യാസ സാംസ്കാരിക കാര്യാലയത്തിന്റെ മേധാവി കർദിനാൾ ഡോ. ജൂസെപ്പെ വെർസാൽദി ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ജൂബിലിയോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്കയിൽ നിന്ന് കൊണ്ടുവന്ന ദീപശിഖ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാൻസലർ ബിഷപ്പ് ജോസഫ് മാർ തോമസ് ഏറ്റുവാങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോചാൻസലർ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു.

കേരള മേഖല ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം എന്നിവർ പ്രസംഗിച്ചു. സ്വത്വബോധവും ബഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനർ നിർവചനം എന്ന വിഷ യത്തിലുള്ള അന്തർദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചാൻസ ലർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. മംഗലപ്പുഴ, കാർമൽഗിരി സെമിനാരികളിലായി നടക്കുന്ന സെമിനാറിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികൾ, കോളജുകൾ, ദൈവശാസ്ത്ര പഠനകേന്ദ്രങ്ങൾ എന്നിവി ടങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് പുറമെ ഓസ്ട്രിയ, ഇറ്റലി, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതരും പ്രബന്ധാവതരണം നടത്തുന്നുണ്ട്.

റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെയും കേ രള കത്തോലിക്കാ മെത്രാൻ സമിതിയുടെയും കീഴിലാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂ ട് ഓിയോളജി ആൻഡ് ഫിലോസഫി പ്രവർത്തിക്കുന്നത്.


Related Articles »