Youth Zone - 2024

പുരാവസ്തു ഗവേഷണങ്ങളിലൂടെ വിശുദ്ധ നാടിനെ തൊട്ടറിയാൻ ക്രൈസ്തവരെ സ്വാഗതം ചെയ്ത് ഇസ്രായേൽ

പ്രവാചകശബ്ദം 03-09-2022 - Saturday

ജെറുസലേം: വിദഗ്ധരോടൊപ്പം പുരാവസ്തു ഗവേഷണങ്ങളുടെ ഭാഗമായി വിശുദ്ധ നാടിനെ തൊട്ടറിയാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സ്വാഗതം ചെയ്ത് ഇസ്രായേൽ. 'അൺഎർത്ത് ദ ലാൻഡ് ഓഫ് ദ ബൈബിൾ' എന്ന പേരിലാണ് അടുത്തവർഷം ഏപ്രിൽ പതിനേഴാം തീയതി തുടങ്ങുന്ന പത്ത് ദിവസത്തെ തീർത്ഥാടനം ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു രാജ്യമായി ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതിന്റെ എഴുപത്തിയഞ്ചാമത്തെ വാർഷിക ആഘോഷങ്ങളുടെ സമയത്താണ് തീർത്ഥാടനവും ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ഇതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാനും തീർത്ഥാടകർക്ക് അവസരമുണ്ട്.

ഇസ്രായേലിന്റെ വിനോദസഞ്ചാര മന്ത്രാലയം, വാഷിംഗ്ടണിലെ മ്യൂസിയം ഓഫ് ദ ബൈബിൾ, ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി എന്നിവയും, മറ്റ് ചില പ്രസ്ഥാനങ്ങളും ചേർന്ന് സംയുക്തമായാണ് ക്രമീകരണങ്ങൾ നടത്തുന്നത്. ഇസ്രായേലിന്റെ പ്രകൃതിയും, പൈതൃക സ്മാരകങ്ങളും ബൈബിള്‍ സംഭവങ്ങള്‍ പറയുന്നതെന്നും, അത് ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി അധ്യക്ഷൻ റയാ ഷൂർക്കി പറഞ്ഞു.

ഇസ്രായേലിലെ ബൈബിൾ പൈതൃകങ്ങൾ കണ്ടെത്തുന്നതിലും, അത് സംരക്ഷിക്കുന്നതിലും ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സിന്റെ വിദഗ്ധരോടൊപ്പം ഭാഗഭാക്കാവുന്നത് ബൈബിളിനെ സ്നേഹിക്കുന്നവരും, പൈതൃക സ്മാരകങ്ങളും, യഹൂദരുടെ ചരിത്ര സംഭവകഥകളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യഹൂദ രാജ്യവുമായി കൂടുതൽ ഇഴകിചേരാൻ ഈ തീർത്ഥാടനം ക്രൈസ്തവരെ സഹായിക്കുമെന്ന് രാജ്യത്തെ ടൂറിസം മന്ത്രി യോയേൽ റസ്വോസോവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിലൂടെ ഇസ്രായേലിന്റെ പ്രതിച്ഛായ ലോകമെമ്പാടും മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »