India - 2024

ദൈവദാസി സിസ്റ്റർ മരിയ സെലിന്റെ ധന്യപദവി; കൃതജ്ഞതാബലി നാളെ

പ്രവാചകശബ്ദം 16-09-2022 - Friday

കണ്ണൂർ: ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ഫ്രാൻസിസ് മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തിയതിന്റെ കൃതജ്ഞതാബലി നാളെ കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ കോൺവന്റ് അങ്കണത്തിൽ നടക്കും. രാവിലെ 10.30നു നടക്കുന്ന കൃതജ്ഞതാബലിയിൽ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കുമെന്നു സംഘാടകസമിതി ജനറൽ കൺവീനർ സിസ്റ്റർ വീണ പാണങ്കാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.

തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചന പ്രഘോഷണവും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വിജയവാഡ ബിഷപ്പ് ഡോ. ടി.ജോസഫ് രാജറാവു, ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിബിഷപ്പ് എമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് എന്നിവരും പങ്കെടുക്കും.


Related Articles »