India - 2024

മിഷൻ ക്വസ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്വിസുമായി സീറോ മലബാർ മതബോധന കമ്മീഷന്‍

പ്രവാചകശബ്ദം 09-10-2022 - Sunday

കൊച്ചി: സീറോ മലബാർ സഭയുടെ പ്രേഷിതദൗത്യത്തെ ആഴത്തിൽ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ മതബോധനകമ്മീഷനും മിഷൻ ഓഫീസും ചേർന്ന് മിഷൻ ക്വസ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 30ന് വൈകുന്നേരം ആറിനാണ് ഗൂഗിൾ ഫോം ഉപയോഗിച്ചു നടത്തുന്ന മൽസരം. 40 മിനിട്ടാണ് ദൈർഘ്യം. ആഗോളതലത്തിലും, രൂപതാ, അതിരൂപതാ തലങ്ങളിലും മൽസരം ഉണ്ടായിരിക്കും. 35 രൂപതകളിലുമുള്ള മതബോധനവിദ്യാർഥികൾക്കും മുതിർന്നവർക്കും വെവ്വേറെയാ ണ് മൽസരം. ആഗോളതല വിജയികൾക്ക് ഒന്നാം സമ്മാനമായി പതിനായിരം രൂപയും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും മൂന്നാം സമ്മാനമായി മൂവായിരം രൂപയും ലഭിക്കും.

രൂപതാ, അതിരൂപതാതല വിജയികൾക്ക് 1000, 750, 500 രൂപ വീതമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. സർട്ടിഫിക്കറ്റുകളും നല്കുന്നതാണ്. ഗൂഗിൾ ഫോം ലിങ്കുകൾ www.syromalabarmission.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് missionquest@gmail.com എന്ന മെയിലിലോ 9496038700 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 23ന് ആചരിക്കുന്ന ആഗോള മിഷൻ ഞായറിന്റെ ഭാഗമായാണ് മിഷൻ ക്വസ്റ്റ് നടത്തുന്നതെന്ന് സീറോ മലബാർ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടം, മിഷൻ ഓഫീസ് സെക്രട്ടറി ഫാ.സിജു അഴകത്ത് എന്നിവർ അറിയിച്ചു.


Related Articles »