India - 2024

മാനന്തവാടി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ആരംഭം

പ്രവാചകശബ്ദം 23-02-2023 - Thursday

മാനന്തവാടി രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന 'കൃപാഭിഷേകം ബൈബിൾ കൺവൻഷൻ 2023'ന് ആരംഭം. അണക്കര ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളൻന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. 22 മുതൽ 26 വരെ ദ്വാരക സീയോൻ പാസ്റ്ററൽ സെന്റർ ധ്യാനകേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയാണ് കൺവെൻഷൻ.

കൺവൻഷന്റെ വിജയത്തിനായി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പിതാവിന്റെ നേതൃത്വത്തിൽ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ചെയർമാനും കല്ലോടി ഫൊറോന വികാരി ഫാ. ബിജു മാവറ ജനറൽ കൺവീനറായും ഫാ. സോണി വാഴക്കാട്ട് കൺവീനറായും 301 അംഗ കമ്മിറ്റികൾ പ്രവര്‍ത്തിക്കുന്നുണ്ട്. വിശുദ്ധ കുർബാന, കുമ്പസാരം, കൗൺസിലിംഗ് കൈവയ്പ്പു പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന തുടങ്ങിയ ശുശ്രൂഷകള്‍ കൺവൻഷനിൽ നടക്കുന്നുണ്ട്.

ഇന്നു കുമ്പസാരത്തിന് പ്രത്യേക അവസരമുണ്ട്. രോഗികൾക്കായി ധ്യാനസ്ഥലത്ത് പ്രത്യേക സ്ഥലവും, വാഹനങ്ങളിൽ എത്തുന്നവർക്ക് പ്രത്യേക പാർക്കിംഗും കൺവൻഷനിൽ എത്താൻ രാവിലെയും വൈകുന്നേരവും പ്രത്യേക ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.


Related Articles »