News - 2024

പ്രശസ്ത ചിത്രകാരന്‍ റുബ്ലേവ് വരച്ച ചിത്രം 'ദ ട്രിനിറ്റി' റഷ്യൻ പ്രസിഡന്റ് ഓർത്തഡോക്സ് സഭക്ക് തിരികെ നൽകി

പ്രവാചകശബ്ദം 17-05-2023 - Wednesday

മോസ്കോ: പ്രശസ്ത ചിത്രകാരനായിരുന്ന ആന്ധ്രേ റുബ്ലേവ് വരച്ച 'ദ ട്രിനിറ്റി' എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ചിത്രം റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഓർത്തഡോക്സ് സഭയ്ക്ക് തിരികെ നൽകി. റഷ്യൻ ഓർത്തഡോക്സ് സഭ തന്നെയാണ് തിങ്കളാഴ്ച ഈ വിവരം പുറത്തുവിട്ടത്. ഓർത്തഡോക്സ് വിശ്വാസികളുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ചാണ് വ്ളാഡിമർ പുടിൻ ചിത്രം സഭയ്ക്ക് നൽകാൻ തയ്യാറായതെന്ന് പാത്രിയാർകേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മോസ്കോയുടെ പുറത്ത് സ്ഥിതി ചെയ്യുന്ന ട്രിനിറ്റി ലാവ്റ ഓഫ് സെന്റ് സെർജിയൂസ് ആശ്രമത്തിനു വേണ്ടിയാണ് ആന്ധ്രേ റുബ്ലേവ് ദ ട്രിനിറ്റി വരച്ചതെന്ന് കരുതപ്പെടുന്നു.

ബോൾഷേവിക്ക് വിപ്ലവത്തിനു ശേഷം 1929ൽ ചിത്രം ട്രീറ്റ്യാക്കോവ് ഗാലറിയിലേക്ക് മാറ്റുകയായിരിന്നു. 2022ൽ ട്രിനിറ്റി ലാവ്റ ഓഫ് സെന്റ് സെർജിയൂസ് ആശ്രമത്തിലേക്ക് വിശ്വാസപരമായ ആഘോഷങ്ങൾക്കായി വീണ്ടും കൊണ്ടുപോവുകയായിരുന്നു. ദ ട്രിനിറ്റി, മോസ്കോയിലെ ക്രൈസ്റ്റ് ദ സേവ്യർ കത്തീഡ്രലിൽ ഒരു വർഷം പ്രദർശിപ്പിച്ചതിനു ശേഷം തിരികെ ആശ്രമത്തിലേക്ക് നൽകുമെന്ന് മോസ്കോ പാത്രിയാർക്കേറ്റ് അറിയിച്ചിട്ടുണ്ട്. മോസ്കോ ആസ്ഥാനമായ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭക്ക് കീഴില്‍ 110 മില്യണ്‍ വിശ്വാസികളാണുള്ളത്.

Tag: Putin hands over historic icon to church , Andrei Rublev's Trinity, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »