News - 2024

ഫാ. ജോസ് പോട്ടയില്‍ ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടര്‍

പ്രവാചകശബ്ദം 12-08-2024 - Monday

മാഡ്രിഡ്: ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സോബിക്കെയിൻ എന്നറിയ പ്പെടുന്ന ഈ സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഫാ. പോട്ടയിൽ.

സൊസൈറ്റി ഓഫ് സെന്‍റ് പോൾ (എസ്എസ്‌പി) സന്യാസ സമൂഹത്തിലെ അംഗമായ അദ്ദേഹം ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൻ-അയർലണ്ട് പ്രോവിൻസിന്റെ പ്രോവിൻഷലും ജനറൽ കൗൺസിലറും വികാർ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്.

സൊസൈറ്റി ഓഫ് സെൻ്റ് പോളിൻ്റെ സുപ്പീരിയർ ജനറൽ ഫാ. ഡൊമിനിക്കോ സോളിമാനാണു നിയമനം നടത്തിയത്. ഈ സന്യാസസമൂഹത്തിൻ്റെ സ്ഥാപകനായ ഫാ. ജയിംസ് അൽബെരിയോണെ ഒരു നൂറ്റാണ്ടു മുന്‍പ് സ്ഥാപിച്ചതാണ് സോബിക്കെയിൻ. സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന ബൈബിളുകളുടെ പരിഭാഷയും പ്രസാധനവും വിതരണവും നിർവഹിക്കുന്നു.കോതമംഗലം രൂപതയിലെ കദളിക്കാട്ടിൽ ജോസഫിൻ്റെയും എലിസബത്ത് പോട്ടയിലിൻ്റെയും രണ്ടാമത്തെ മകനാണ് ഫാ. ജോസ് പോട്ടയില്‍.

More Archives >>

Page 1 of 992