India - 2026

മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ഞായറാഴ്ച

പ്രവാചകശബ്ദം 22-11-2024 - Friday

കോട്ടയം: നിയുക്‌ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ 24ന് ഉച്ചയ്ക്കു 2നു ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. എഡ്‌ഗർ പാർറ എന്നിവർ സഹകാർമികരാകും. വൈദികരുടെ നേതൃത്വത്തിൽ 12 കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മുഖ്യ വികാരി ജനറൽ മോൺ. ആൻ്റണി എത്തക്കാടാണു ജനറൽ കൺവീനർ.

ഡിസംബർ 7നു വത്തിക്കാനില്‍ നടക്കുന്ന ചടങ്ങിലാണ് മോൺ. ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ സ്‌ഥാനാരോഹണം. സെന്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ മറ്റ് 20 പേരോടൊപ്പം മോൺ. കൂവക്കാടിനെയും ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തും. മടങ്ങിയെത്തുന്ന മോൺ. കൂവക്കാടിനു ഡിസംബർ 21നു ചങ്ങനാശേരി അതിരൂപത സ്വീകരണം നൽകും. എസ്ബി കോളജിലെ കാവുകാട്ട് ഹാളിൽ വൈകിട്ട് 3ന് ആണു സ്വീകരണം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

More Archives >>

Page 1 of 612