Purgatory to Heaven. - September 2024

ഭൂമിയില്‍ നല്ല രീതിയില്‍ ജീവിച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ?

സ്വന്തം ലേഖകന്‍ 03-09-2022 - Saturday

“നീ എന്നെ ഓര്‍മിപ്പിക്കുക; നമുക്കു ന്യായം പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന നിന്റെ ന്യായങ്ങള്‍ ഉന്നയിക്കുക” (ഏശയ്യ 43:26).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 3

“ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചു കഴിയുമ്പോള്‍ നാം അവരെ കുറിച്ച് ചിന്തിക്കുന്നത്, അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല എന്നാണ്. വളരെ വലിയൊരു തെറ്റിദ്ധാരണയാണത്‌. നമ്മള്‍ അവരെ കുറിച്ച് ഇപ്രകാരമായിരിക്കും പറയുക: ‘അവന്‍ വളരെ നല്ലവനായിരുന്നു! ഇപ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാവും.’ എന്നാല്‍ നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞവരെ കുറിച്ച് അനുസ്മരിക്കുന്നത് ഒരു കാരുണ്യമാണ്. അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക അതിലും മഹത്തായ ഒന്നാണ്”.

(വിശുദ്ധ അഗസ്തിനോസ്).

വിചിന്തനം:

നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ സ്വര്‍ഗ്ഗത്തിലെത്തി എന്ന് നാം അവലോകനം ചെയ്യാറുണ്ട്. നമുക്ക്‌ ഈ രീതി മാറ്റി അവരുടെ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാം. വളരെ വിവേകപൂര്‍വ്വമായ പ്രവര്‍ത്തിയായിരിക്കുമത്.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »