Purgatory to Heaven. - September 2024

തീക്ഷ്ണതയോടെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക; വിശുദ്ധ ജെര്‍ത്രൂദിന് യേശു നല്കിയ ദര്‍ശനത്തില്‍ നിന്ന്

സ്വന്തം ലേഖകന്‍ 20-09-2023 - Wednesday

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രായര്‍ 11:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 20

ഒരു ദിവസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ ജെര്‍ത്രൂദ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെടുകയും, തന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍ ശക്തവും തീക്ഷ്ണവുമായി പ്രാര്‍ത്ഥിക്കണമെന്ന് അവളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. യേശു അവള്‍ക്ക് ഇപ്രകാരമുള്ള ഉറപ്പ്‌ കൊടുക്കുകയുണ്ടായി: “നീ ആത്മവിശ്വാസത്തോട് കൂടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചാല്‍, എന്റെ നീതിയാല്‍ നീ പ്രാര്‍ത്ഥിക്കുന്ന ആത്മാവിന്റെ മോചനം ഉടനടി സാധ്യമാക്കുന്നതായിരിക്കും.”

വിചിന്തനം:

വിശുദ്ധ ജെര്‍ത്രൂദിന്റെ പ്രാര്‍ത്ഥന പരമാവധി ആളുകളിലേക്ക് എത്തിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »