Purgatory to Heaven. - October 2024

ശുദ്ധീകരണസ്ഥലത്തെ ഏറ്റവും നിസ്സാരമായ വേദന- മനുഷ്യനു സഹിക്കാവുന്ന സകല വേദനകളെക്കാളും വലുത്

സ്വന്തം ലേഖകന്‍ 31-10-2023 - Tuesday

"എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല" (വെളി 21: 27).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 31

ശുദ്ധീകരണസ്ഥലത്തെ ഏറ്റവും നിസ്സാരമായ വേദനപോലും ഭൂമിയിലെ ഏറ്റവും കഠിനമായ വേദനയേക്കാള്‍ വലുതാണെന്ന് പറയാം. "ഒരു പാപത്തിന് ശുദ്ധീകരണസ്ഥലത്തു അനുഭവിക്കുന്ന സഹനം ഭൂമിയില്‍ അതേ പാപത്തിനു അനുഭവിക്കേണ്ടി വരുന്ന സഹനത്തെക്കാള്‍ രൂക്ഷമായിരിക്കും" എന്നാണ് വിശുദ്ധ ബൊനവഞ്ചര്‍ പറയുന്നത്. ഇതേ പറ്റി വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത് ഇപ്രകാരമാണ്, "ആ തീ ഭൂമിയില്‍ മനുഷ്യനു സഹിക്കാവുന്ന സകല വേദനകളെക്കാളും വേദനാജനകമായിരിക്കും"

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അനുഭവിക്കുന്ന കഠിനമായ വേദനകളില്‍ നിന്നും അവര്‍ക്ക് മോചനം ലഭിക്കുന്നതിനു വേണ്ടി നമ്മുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സഹനങ്ങള്‍ നമ്മുക്ക് ഈശോയുടെ കുരിശിലെ സഹനങ്ങളോട് ചേര്‍ത്ത് കാഴ്ചവെക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »