Purgatory to Heaven. - December 2024

സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം വഴി സ്വര്‍ഗ്ഗത്തിന് അര്‍ഹരാകുക

സ്വന്തം ലേഖകന്‍ 11-12-2023 - Monday

“ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം” (1 കോറിന്തോസ് 13:12-13).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 11

“എപ്രകാരമാണ് ശരിയായ വിധം ജീവിക്കേണ്ടതെന്ന് നാം ക്രിസ്തുവില്‍ നിന്നും പഠിക്കണം. തന്റെ അനുയായികള്‍ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഉള്ളവരായിരിക്കുവാനാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. ശ്രേഷ്ഠമായ ഈ നന്മകള്‍ നമ്മളെ ക്രിസ്തുവിന്റെ അനുയായികളാക്കുന്നതിനൊപ്പം, സ്വര്‍ഗ്ഗത്തില്‍ അവിടുത്തോടൊപ്പം ആയിരിക്കുവാൻ വഴിയൊരുക്കുകയും ചെയ്യുന്നു. വിശ്വാസം യേശുവിനെ നമ്മളിലേക്കെത്തിക്കുന്നു, പ്രതീക്ഷ നമ്മളെ അവനില്‍ നിലനിര്‍ത്തുകയും, സ്വാര്‍ത്ഥതയില്ലാത്ത സ്നേഹം നമ്മളെ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാക്കുകയും ചെയ്യുന്നു. ഇപ്രകാരം ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് സ്വര്‍ഗ്ഗം. ഇതാണ് ദൈവം ആഗ്രഹിക്കുന്നതും”.

(ഫാദര്‍ മൈക്കേല്‍ ജെ. ടെയ്‌ലര്‍, S.J., സുവിശേഷ പണ്ഡിതന്‍, ഗ്രന്ഥ രചയിതാവ്).

വിചിന്തനം:

മറ്റുള്ളവര്‍ നിങ്ങളെ നോക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളില്‍ ക്രിസ്തുവിന്റെ പ്രതിച്ഛായ കാണുവാന്‍ കഴിയുന്നുണ്ടോ?

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »