Purgatory to Heaven. - December 2024

ശുദ്ധീകരണസ്ഥലമല്ല: സ്വര്‍ഗ്ഗമാണ് നമ്മുടെ ലക്ഷ്യം

സ്വന്തം ലേഖകന്‍ 19-12-2023 - Tuesday

“കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍” (സങ്കീര്‍ത്തനം 105: 4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 19

“ശുദ്ധീകരണസ്ഥലം ഒരു ലക്ഷ്യമാക്കുക എന്നത് തെറ്റായ കാര്യമാണ്. സ്വര്‍ഗ്ഗമാണ് നമ്മുടെ ലക്ഷ്യം, ശുദ്ധീകരണസ്ഥലമാകട്ടെ ദൈവകാരുണ്യത്തിന്റെ ഒരടയാളവും, നമ്മള്‍ ഭൂമിയിലായിരുന്നപ്പോള്‍ ദൈവത്തിന്റെ സഹായങ്ങളെ അവഗണിച്ചതിനും, പക്ഷേ നമ്മള്‍ ഇപ്പോഴും ദൈവത്തിന്റെ പരിപാലനയിലാണെന്നതിനുമുള്ള ഒരടയാളം”.

(വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണ്‍, ഇറ്റാലിയന്‍ പുരോഹിതന്‍, ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍, സൊസൈറ്റി ഓഫ് സെന്റ്‌ പോള്‍ എന്നിവയുടെ സ്ഥാപകന്‍, ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

എപ്പോഴും സ്വര്‍ഗ്ഗത്തിലേക്ക്‌ ലക്ഷ്യം വെക്കുക.. ഒരിക്കലും നിറുത്തരുത്.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »