Purgatory to Heaven. - December 2024

ആത്മാക്കളെ നിത്യാനന്ദത്തിനു അര്‍ഹരാക്കാന്‍ ദരിദ്രരെ സഹായിക്കുക

സ്വന്തം ലേഖകന്‍ 28-12-2023 - Thursday

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാന്‍ 14:1-3).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 28

“മരണം നിങ്ങളുടെ കുട്ടിയേയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മറ്റാരെങ്കിലേയും കവര്‍ന്നെടുക്കുകയാണെങ്കില്‍, നിങ്ങള്‍ ആ നഷ്ടത്തില്‍ അഗാധമായ ദുഃഖമുള്ളവരായി തീരുമെന്നതില്‍ സംശയമില്ല. മരണപ്പെട്ട ആളെ സഹായിക്കുവാനോ, സംരക്ഷിക്കുവാനോ അയാള്‍ക്ക് വേണ്ടി ത്യാഗപ്രവര്‍ത്തികള്‍ ചെയ്യുവാനോ നിങ്ങള്‍ ആഗ്രഹിക്കും. ദരിദ്രരിലൂടെ നിങ്ങള്‍ക്ക് ഇപ്പോഴും അവരെ സഹായിക്കുവാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ ദരിദ്രര്‍ക്ക് നല്‍കുന്ന ഓരോ സഹായത്തിന്റേയും യഥാര്‍ത്ഥ നേട്ടം ഉണ്ടാകുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കാണ്. ദരിദ്രനായ ഒരു വ്യക്തിയെ സഹായിക്കുന്നത് വഴി ആത്മാവിനെ അധികം താമസിക്കാതെ തന്നെ നിത്യാനന്ദത്തിനര്‍ഹാരാക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.”

(വിശുദ്ധ അംബ്രോസ്).

വിചിന്തനം:

ദാനധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും മറ്റുള്ളവരെ സഹായിക്കുമ്പോഴും മനുഷ്യമനസ്സില്‍ പ്രത്യേക സന്തോഷം ഉണ്ടാവും എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മാത്രമല്ല, ഈ ജീവിതത്തിനു ശേഷവും അപ്രകാരം തന്നെയായിരിക്കും എന്നതാണ് സത്യം. ആയതിനാല്‍ ആത്മാക്കളുടെ രക്ഷക്കായി ദരിദ്രരെ സഹായിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »