Purgatory to Heaven. - January 2024

ശുദ്ധീകരണ സ്ഥലവും ആണ്ടുതോറുമുള്ള മരിച്ചവരുടെ കുര്‍ബ്ബാനയും

സ്വന്തം ലേഖകൻ 09-01-2024 - Tuesday

“ജീവിച്ചിരിക്കുന്നവര്‍ക്കറിയാം തങ്ങള്‍ മരിക്കുമെന്ന്‍, മരിച്ചവരാകട്ടെ ഒന്നും അറിയുന്നില്ല. അവര്‍ക്ക്‌ ഒരു പ്രതിഫലവും ഇനിയില്ല. അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ അസ്തമിച്ചിരിക്കുന്നു” (സഭാപ്രസംഗകന്‍ 9:5)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-9

“വിശുദ്ധ പത്രോസ് മരിച്ചവരെ അന്തസ്സിനു ചേര്‍ന്ന വിധം സംസ്കരിക്കണമെന്ന് എല്ലാ ദിവസവും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം മരിച്ചവവർക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, ആത്മാക്കളുടെ ശാന്തിപൂര്‍ണ്ണമായ വിശ്രമത്തിനായി മറ്റുള്ളവരുടെ പ്രാര്‍ത്ഥന നേടുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് വിശുദ്ധന്റെ ജീവിതത്തില്‍ ഉന്നതമായ മൂല്യം കല്‍പ്പിക്കപ്പെട്ടിരുന്നു, കൂടാതെ മരിച്ച ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ജീവിച്ചിരിക്കുന്നവരെ പ്രേരിപ്പിക്കുന്നതില്‍ വിശുദ്ധ പത്രോസ് വളരെയേറെ ആകാംക്ഷ വച്ച് പുലര്‍ത്തിയിരുന്നു.

മരണപ്പെട്ടതിന്റെ മൂന്നാമത്തെ ദിവസം, മരിച്ചതിനു ശേഷം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോടുള്ള കീര്‍ത്തനങ്ങളും, പ്രാര്‍ത്ഥനകളും അര്‍പ്പിക്കണം. പുരാതന കാലങ്ങളിലെ രീതിയനുസരിച്ച് ഇപ്പറഞ്ഞതെല്ലാം, ഒമ്പതാം ദിവസവും പതിമൂന്നാം ദിവസവും ചെയ്യാം. അവസാനമായി മരിച്ചവന്റെ സ്മരണാര്‍ത്ഥം ആണ്ടുതോറും ചരമവാര്‍ഷികം ആഘോഷിക്കുകയും, മരിച്ചവന്റെ പേരില്‍ ദാന-ധര്‍മ്മങ്ങള്‍ കൊടുക്കുകയും ചെയ്യാം.”

– വിശുദ്ധ ക്ലമന്റ് നാലാമന്‍.

വിചിന്തനം:

മരിച്ചവര്‍ക്കുള്ള കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുന്നന്നതിലുള്ള നിന്റെ ആവേശം മൂന്നിരട്ടിയാക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »