News

ലക്ഷക്കണക്കിന് ജ്ഞാനസ്നാനങ്ങള്‍ നല്‍കിയ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ അഴുകാത്ത വലതുകൈ കാനഡയിലേയ്ക്ക്

സ്വന്തം ലേഖകന്‍ 06-12-2017 - Wednesday

ഒട്ടാവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രധാനപ്പെട്ട തിരുശേഷിപ്പുകളിലൊന്നായ വലതു കൈപ്പത്തി ഒരു മാസത്തെ പര്യടനത്തിനായി കാനഡയിലെത്തുന്നു. ജനുവരി 3-ന് കാനഡയിലെത്തുന്ന തിരുശേഷിപ്പ് ഫെബ്രുവരി 2 വരെ കാനഡയിലുണ്ടായിരിക്കും. ഇക്കാലയളവില്‍ കാനഡയിലുടനീളം 14 നഗരങ്ങളിലായി ഈ തിരുശേഷിപ്പ് പര്യടനം നടത്തും.

റോമിലെ ഗേസു ദേവാലയത്തിന്റെ പാര്‍ശ്വത്തിലുള്ള ചാപ്പലില്‍ സൂക്ഷിച്ചുവരുന്ന ഈ തിരുശേഷിപ്പിന് 465 വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഇപ്പോഴും കാര്യമായി അഴുകാത്ത അവസ്ഥയിലാണ് വിശുദ്ധന്റെ ഈ തിരുശേഷിപ്പ്. ഒട്ടാവ കത്തോലിക്ക് ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ചിന്റെ സഹസ്ഥാപകയായ ആഞ്ചെലെ റെഗ്നിയറാണ് വിശുദ്ധന്റെ തിരുശേഷിപ്പ് കാനഡയിലെത്തിക്കുന്നത്. വിശുദ്ധന്റെ തിരുശേഷിപ്പിനായി എയര്‍ കാനഡയുടെ വിമാനത്തില്‍ ഒരു സീറ്റ് തന്നെ ബുക്ക്‌ ചെയ്തിട്ടുണ്ടെന്ന് റെഗ്നിയര്‍ CBC റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഒരു സുഹൃത്തിന്റെ ഒപ്പമുള്ള റോഡ്‌ യാത്ര” എന്നായിരുന്നു റെഗ്നിയര്‍ വിശുദ്ധന്റെ തിരുശേഷിപ്പുമായുള്ള പര്യടനത്തെ തമാശരൂപേണ വിശേഷിപ്പിച്ചത്.

ഇന്ത്യ, ജപ്പാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രഘോഷണങ്ങളാല്‍ പ്രസിദ്ധനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ലക്ഷക്കണക്കിന് ആളുകളെ വിശുദ്ധന്‍ ജ്ഞാനസ്നാനപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. ജ്ഞാനസ്നാനത്തിന്റെ ആധിക്യം കൊണ്ടുള്ള വേദന കാരണം വിശുദ്ധന് പലപ്പോഴും തന്റെ വലതുകരം അനക്കുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു.

1552 ഡിസംബര്‍ 3 നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ഇന്ത്യയിലെ ഗോവയിലാണ് വിശുദ്ധനെ അടക്കം ചെയ്തത്. യേശു ഏകരക്ഷകനാണ് എന്ന് പ്രഘോഷിച്ചുകൊണ്ട് നിരവധി ജ്ഞാനസ്നാനങ്ങള്‍ നല്‍കിയ വിശുദ്ധന്റെ വലത് കൈപ്പത്തി അക്കാലത്തെ ജെസ്യൂട്ട് സുപ്പീരിയര്‍ ജെനറാളിന്റെ ആഗ്രഹപ്രകാരം തിരുശേഷിപ്പെന്ന നിലയില്‍ റോമിലേക്ക് കൊണ്ടുവരികയായിരുന്നു.

തിരുശേഷിപ്പ് പര്യടനം നടത്തുന്ന സ്ഥലങ്ങളും തീയതികളും

January 3 – Chapelle des Jésuites, Quebec City

January 5 – Cathedral of St John the Baptist, St John’s, Newfoundland

January 7 – St Mary’s Cathedral, Halifax, Nova Scotia

January 8 – St Francis Xavier University, Antigonish, Nova Scotia

January 10 – St Mary’s Cathedral, Kingston, Ontario

January 12 – St Michael’s Cathedral, Toronto, Ontario

January 13 – St Francis Xavier Church, Mississauga, Ontario

January 14 – Church of Our Lady of Lourdes, Toronto, Ontario

January 16 – St Mary’s Cathedral, Winnipeg, Manitoba

January 18 – Holy Family Cathedral, Saskatoon, Saskatchewan

January 19 – TBA, Regina, Saskatchewan

January 20 – Resurrection parish, Regina, Saskatchewan

January 21 – Sacred Heart Church, Calgary, Alberta

January 22 – St Michael’s Catholic Community, Calgary, Alberta

January 24 – St Francis Xavier Parish, Vancouver, British Columbia

January 25 – All Saints Parish, Vancouver, British Columbia

January 27 – St Andrew’s Cathedral, Victoria, British Columbia

January 28-29 – Mary Queen of the World Cathedral, Montreal, Quebec

January 30 – TBA, Montreal, Quebec

February 2 – St Patrick’s Basilica, Ottawa, Ontario


Related Articles »