News - 2024

കര്‍ദ്ദിനാള്‍ വിൻസെന്റ് നിക്കോൾസുമായി കര്‍ദ്ദിനാള്‍ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി

ഫാ. ബിജു കുന്നയ്ക്കാട്ട് 05-12-2018 - Wednesday

ലണ്ടൻ: ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മെത്രാൻ സംഘത്തിന്റെ തലവനും ലണ്ടൺ അതിരൂപത ആര്‍ച്ച് ബിഷപ്പും കർദ്ദിനാളുമായ വിൻസെന്റ് നിക്കോൾസുമായി സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇന്നലെ കൂടിക്കാഴ്ച നടത്തി. ആർച്ചുബിഷപ്സ് ഹൌസിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം മാർ ആലഞ്ചേരി കര്‍ദ്ദിനാള്‍ വിൻസെന്റ് നിക്കോൾസിനെ സന്ദർശിച്ചത്.

കത്തോലിക്ക സഭയുടെ കർദ്ദിനാൾ സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ രണ്ടുപേരും സന്ദർശനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളിൽ കര്‍ദ്ദിനാള്‍ വിൻസെന്റ് സംതൃപ്തി അറിയിച്ചു. കത്തോലിക്ക തിരുസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഒന്നിച്ചു പ്രവർത്തിക്കേണ്ടതാവശ്യമാണെന്നും അത് സഭയുടെ വളർച്ചയെയും പ്രവർത്തനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇരു കർദ്ദിനാളന്മാരും അഭിപ്രായപ്പെട്ടു. ഹ്രസ്വമായ സന്ദർശനത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മെത്രാൻ സംഘത്തിന്റെ സെക്രട്ടറി റെവ. ഫാ. ക്രിസ്റ്റഫർ തോമസും സന്നിഹിതനായിരുന്നു.


Related Articles »