India - 2024

കേരള സമൂഹത്തിന് വേണ്ടി ജീവിച്ച മഹാത്മാവാണ് വിശുദ്ധ ചാവറ പിതാവ്: യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

സ്വന്തം ലേഖകന്‍ 28-12-2018 - Friday

മാന്നാനം: കേരള സമൂഹത്തിന്റെ നാനാവിധമായ പുരോഗതിയെ ലക്ഷ്യം വച്ചു ജീവിച്ച മഹാത്മാവാണ് വിശുദ്ധ ചാവറ പിതാവെന്നു മൂവാറ്റുപുഴ രൂപത സഹായമെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. മാന്നാനം ആശ്രമദൈവാലയത്തില്‍ വിശുദ്ധ ചാവറപിതാവിന്റെ തിരുനാളിന്റെ രണ്ടാംദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ ഹിതമെന്തെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് അത് മനസിലാക്കി കൊടുക്കുകയും ചെയ്ത വിശുദ്ധാത്മാവാണ് ചാവറയച്ചനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനാളിന്റെ മൂന്നാംദിവസമായ ഇന്ന് രോഗീദിനമായി ആചരിക്കും. രാവിലെ 11ന് തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.


Related Articles »