India - 2024

ചാവറയച്ചന്റെ തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം

സ്വന്തം ലേഖകന്‍ 04-01-2019 - Friday

മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തിലെ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. ഇന്നലെ ചരിത്ര പ്രസിദ്ധമായ പിടിയരിനേര്‍ച്ച ഊണു നടന്നു. ഇന്നലെ ഫാ. സിറിയക് കോട്ടയില്‍, ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ, ഫാ. പീലിപ്പോസ് തുണ്ടുവാലിച്ചിറ എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. തുടര്‍ന്നാണ് പിടിയരി ഊണ് നേര്‍ച്ച നടന്നത്.

വൈകുന്നേരം സിഎംഐ സഭയിലെ 55 നവവൈദികരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ആന്റോ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പ്രദക്ഷിണത്തിനു ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ നേതൃത്വം നല്കി. ചാവറ തീര്‍ത്ഥാടന ദിനമായി ആചരിക്കുന്ന ഇന്നു രാവിലെ 11നു കോട്ടയം സെന്റ് ജോസഫ്‌സ് പ്രോവിന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചാവറയച്ചന്റെ കബറിടത്തിലേക്കു തീര്‍ത്ഥാടനം നടത്തും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. സാബു കൂടപ്പാട്ട് സിഎംഐ നേതൃത്വം നല്കും.


Related Articles »