Purgatory to Heaven. - March 2024

ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി അര്‍പ്പിക്കുന്ന ഓരോ ദിവ്യബലിയുടെയും ഫലമെന്ത്?

സ്വന്തം ലേഖകന്‍ 15-03-2024 - Friday

“അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും. വയ്ക്കോലില്‍ തീപ്പോരിയെന്നപോലെ അവര്‍ കത്തിപ്പടരും” (ജ്ഞാനം 3:7)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-15

അല്‍വേര്‍ണിയായിലെ ഒരു ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്നു വിശുദ്ധ ജോണ്‍. ‘സകല ആത്മാക്കളുടേയും ഓര്‍മ്മ ദിവസ’ത്തില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചതിന്റെ ആശ്വാസദായകമായ ഫലങ്ങള്‍ അദ്ദേഹം ദര്‍ശിക്കുവാനിടയായി. താന്‍ അര്‍പ്പിച്ച കുര്‍ബ്ബാനമൂലം ശുദ്ധീകരണസ്ഥലം തുറക്കപ്പെടുകയും നിരവധി ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ച് പുറത്തു വരുന്നതായും അദ്ദേഹം ദര്‍ശിച്ചു. കത്തിക്കൊണ്ടിരിക്കുന്ന അടുപ്പില്‍ നിന്നും പുറത്തു വരുന്ന തീപ്പൊരികള്‍ക്ക് സമാനമായിരുന്നു അവര്‍.

വിചിന്തനം: നന്ദിയുള്ള ആത്മാക്കള്‍ക്ക്‌ നിങ്ങള്‍ നല്‍കുന്ന ശാശ്വതമായ ആനന്ദത്തെ ക്കുറിച്ച് അവലോകനം ചെയ്യുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »