India - 2024

കേരളാ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന് പുതിയ ഡയറക്ടര്‍

സ്വന്തം ലേഖകന്‍ 20-01-2019 - Sunday

കൊച്ചി: കെസിബിസി വിദ്യാഭ്യാസക്കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെസിഎസ്എല്‍) സംസ്ഥാന ഡയറക്ടറായി പാലാ രൂപതാംഗം ഫാ.കുര്യന്‍ തടത്തില്‍ നിയമിതനായി. നിലവിലെ ഡയറക്ടര്‍ സീറോ മലങ്കര തിരുവനന്തപുരം അതിരൂപതാംഗം ഫാ.തോംസണ്‍ പഴയചിറപീടികയിലിന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു നിയമനം.

മൂന്നു വര്‍ഷമാണു കാലാവധി. നിലവില്‍ ദീപനാളം കലാസാംസ്‌കാരിക വാരികയുടെ ചീഫ് എഡിറ്ററായും കെസിഎസ്എല്‍ പാലാ രൂപത ഡയറക്ടറായും കാക്കൊന്പ് പള്ളി വികാരിയായും സേവനമനുഷ്ഠിക്കുകയാണ്. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര രൂപതകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കെസിഎസ്എല്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.


Related Articles »