India - 2024

മാരാമണ്‍ കണ്‍വെന്‍ഷന്‍: രാത്രി യോഗങ്ങള്‍ ഇനി ഇല്ല

സ്വന്തം ലേഖകന്‍ 20-01-2019 - Sunday

മാരാമണ്‍: ഫെബ്രുവരി 10ന് ആരംഭിക്കുന്ന 124ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ മുതല്‍ യോഗങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇതനുസരിച്ച് വൈകുന്നേരം 6.30നാരംഭിച്ച് രാത്രി 8.30ന് അവസാനിച്ചിരുന്ന യോഗങ്ങള്‍ക്കു പകരം ഇനി വൈകുന്നേരം അഞ്ചിനാരംഭിച്ച് 6.30ന് അവസാനിക്കുന്ന പൊതുയോഗമായിരിക്കും.

രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും പതിവുപോലെയുള്ള യോഗങ്ങള്‍ ഉണ്ടാകും. എല്ലാ യോഗങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. രാത്രിയോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. മാറിയ സാഹചര്യത്തിലാണ് യോഗങ്ങളുടെ സമയക്രമത്തിലെ പുനഃക്രമീകരണമെന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്തമാക്കി.


Related Articles »