India - 2025

ഇന്നവേറ്റീവ് പ്രിന്‍സിപ്പല്‍ എക്സലന്‍സ് നാഷണല്‍ അവാര്‍ഡ് ഫാ.സനില്‍ കുറ്റിപ്പുഴക്കാരന്

സ്വന്തം ലേഖകന്‍ 12-08-2016 - Friday

ഡല്‍ഹി: ഈ വര്‍ഷത്തെ ഇന്നവേറ്റീവ് പ്രിന്‍സിപ്പല്‍ എക്സലന്‍സ് നാഷണല്‍ അവാര്‍ഡിന് പാലക്കാട് സെന്‍റ് റാഫേല്‍സ് കത്തീഡ്രല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സനില്‍ കുറ്റിപ്പുഴക്കാരന്‍ അര്‍ഹനായി. പുസ്തക പ്രസാധ രംഗത്തെ പ്രമുഖരായ എസ്.ചാന്ദ് എഡ്യൂക്കേഷണല്‍ കമ്പനിയും പ്രോഗ്രസീവ് ടീച്ചര്‍ സൊസൈറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ഫാ.സനിലിനെ വിദഗ്ധ സമിതി തിരഞ്ഞെടുത്തത്. .

26,27 തീയതികളില്‍ ഡല്ഹി സത്യസായി ഇന്‍റര്‍നാഷണല്‍ ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അന്താരാഷ്ട്ര തലങ്ങളില്‍ ഉള്‍പ്പെടെ നടന്ന ഇരുപത്തഞ്ചോളം കോണ്‍ഫറന്‍സുകളില്‍ ഫാ.സനില്‍ പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ പീച്ചി ചേരുംകുഴി കുറ്റിപുഴക്കാരന്‍ ജോസിന്റെയും ആഗ്നസിന്റെയും മകനാണ് ഫാ.സനില്‍. കൊടുവായൂര്‍ സെന്‍റ് തോമസ് ഇടവകയുടെ വികാരി കൂടെയാണ് അദ്ദേഹം.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 15