Help - 2024

23-10-2018 - Tuesday

NEW APPEAL

മഴക്കെടുതി: ഇടനിലക്കാരില്ലാതെ നേരിട്ട് സഹായം സ്വീകരിക്കാം

ഒരു ദുരന്തം തീരും മുന്‍പ് മറ്റൊരു ദുരന്തം. ഒരു വേദനയെ അതിജീവിക്കും മുന്‍പ് മറ്റൊന്നിന്റെ കടുത്ത പ്രഹരം. കണ്ണീരും വേദനയുമാണ് മഴക്കെടുതിയില്‍ ഭൂരിഭാഗം പേര്‍ക്കും ഇനിയുള്ള ആകെ നീക്കി ബാക്കി. ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ട നൂറുകണക്കിനാളുകള്‍. ഒരു ജീവിതായുസ്സിന്റെ സ്വപ്നമായ ഭവനം മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ആയിരകണക്കിന് കുടുംബങ്ങള്‍. വര്‍ഷങ്ങളായുള്ള വിയര്‍പ്പൊഴുക്കിയുള്ള അധ്വാനത്തില്‍ ആശ്രയമെന്ന് കരുതിയ കൃഷി സ്ഥലത്തെ കുറിച്ചു കണ്ണീര്‍വാര്‍ക്കുന്ന എണ്ണമില്ലാത്ത സഹോദരങ്ങള്‍. മനസ്സും പ്രതീക്ഷയും നഷ്ട്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങായി മാറേണ്ടത് കേവലം ക്യാമ്പുകളിലേക്ക് നാം നല്‍കുന്ന വസ്ത്രങ്ങള്‍ കൊണ്ടോ ഒരു നേരത്തെ ഭക്ഷണം കൊണ്ടോ മാത്രമാകരുത്.

വിങ്ങുന്ന മനസ്സുമായി കഴിയുന്നവര്‍ക്ക് ആശ്വാസത്തിന്റെ കരസ്പര്‍ശമേകേണ്ടത് ഇനിയുള്ള ദിവസങ്ങളിലാണ്. ഈ സാഹചര്യത്തില്‍ നിസ്സഹായവസ്ഥയിലൂടെ കടന്നുപോകുന്ന ദുരിത ബാധിതരായ സാധാരണക്കാരെ ലക്ഷ്യംവച്ച്'പ്രവാചക ശബ്ദം ന്യൂസ് പോര്‍ട്ടല്‍ Let Us Help എന്ന പുതിയ പദ്ധതി ആരംഭിക്കുകയാണ്. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്ക് സുമനസ്സുള്ള വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നേരിട്ട് സഹായം സ്വീകരിക്കുവാൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ജാതിമത ഭേദമില്ലാതെ എല്ലാവർക്കും സഹായത്തിനായി അപേക്ഷിക്കാം. സഹായം ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ:

1. മുകളിൽ കൊടുത്തിരിക്കുന്ന New Appeal ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Online Appeal Form-ൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തുക.

2. നിങ്ങളുടെ അവസ്ഥയും സാഹചര്യങ്ങളും മഴക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങളും വ്യക്തമായി മലയാളം Unicode-ൽ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തുക.

3. നാശനഷ്ടങ്ങൾ വ്യക്തമാകുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.

4. അപേക്ഷ സമർപ്പിക്കുന്നവരുടെ ആവശ്യം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കത്തോലിക്കാ വിശ്വാസികൾ അവരുടെ ഇടവക ദേവാലയത്തിന്റെയും, കത്തോലിക്കാ വിശ്വാസികളല്ലാത്തവരും മറ്റു മതവിശ്വാസികളും അവരുടെ അടുത്തുള്ള കത്തോലിക്കാ ദേവാലയത്തിന്റെയും അവിടുത്തെ ഇടവക വികാരിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയും, അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി ഈ വൈദികനെ വിവരം അറിയിക്കുകയും വേണം. അപേക്ഷയുടെ സത്യസന്ധതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാൽ ഈ വൈദികനുമായി ബന്ധപ്പെട്ട് പ്രവാചക ശബ്ദം ടീം അതിന്റെ സത്യസന്ധത ഉറപ്പുവരുത്തുന്നതായിരിക്കും.

5. ഈ അപേക്ഷകൾ Submit ചെയ്തു കഴിയുമ്പോൾ ഇതു സത്യസന്ധമാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം പ്രവാചക ശബ്ദത്തിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരങ്ങൾ ലോകം മുഴുവനുമുള്ള അനേകരിലേക്ക് എത്തിക്കുകയും സഹായം ചെയ്യാൻ താത്പര്യമുള്ളവർ അപേക്ഷകർക്ക് നേരിട്ട് സഹായം എത്തിക്കുകയും ചെയ്യും.