India - 2024
കാര്‍ട്ടൂണ്‍ പുരസ്കാരം: വിശ്വാസ അവഹേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍
സ്വന്തം ലേഖകന്‍ 14-06-2019 - Friday
തിരുവനന്തപുരം: ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ മറവില്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ലളിതകലാ അക്കാദമി വിവാദ പുരസ്കാരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമ സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അവാര്‍ഡ് പുനഃപരിശോധിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി എകെ ബാലന്‍ മറുപടി നല്‍കി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതചിഹ്നങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരിന്നു.
എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരമാണ് നമ്മുടേത്. അതിനു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിയില്ല. കേരള ലളിതകലാ അക്കാദമി നല്‍കിയ അവാര്‍ഡ് അടിയന്തരമായി പിന്‍വലിക്കണം. ഇത്തരം കാര്‍ട്ടൂണുകള്‍ക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ അക്കാദമി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.